ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/കൂട് വിട്ട് കൂട്ടിലേക്ക്....

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട് വിട്ട് കൂട്ടിലേക്ക്.......' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട് വിട്ട് കൂട്ടിലേക്ക്....
              കിന്നരൻ കാട്ടിലെ ചിക്കുക്കുരങ്ങനും മിട്ടുക്കുരുവിക്കും  മനുഷ്യർ താമസിക്കുന്ന നഗരം കാണാൻ  മോഹം തോന്നി. ഒരുദിവസം ആരുമറിയാതെ അവർ നഗരത്തിലേക്ക് യാത്രതിരിച്ചു. നേരം കുറേ ആയപ്പോൾ അവർക്ക് വല്ലാത്ത വിശപ്പും ദാഹവും തോന്നി. നടന്ന് അവശരായ അവർ എവിടെയോ വെള്ളം ഒഴുകുന്ന ശബ്‌ദം കേട്ടു. അവർ ശബ്ദം കേട്ട ദിശയിലേക്ക് നടന്നു. ഒരു അരുവി കണ്ടെത്തി. അവർക്ക് ആശ്വാസമായി. നല്ല ശുദ്ധമായ വെള്ളവും കുടിച്ച് പുഴക്കരയിൽ നിന്ന ഏതോ ഒരു മരത്തിൽ നിന്ന് മധുരമുള്ള പഴങ്ങളും കഴിച്ച് അവർ യാത്ര തുടർന്നു. നേരം സന്ധ്യയായപ്പോൾ യാത്രാക്ഷീണം കാരണം കിട്ടിയ സ്ഥലത്ത് കിടന്നുറങ്ങി. 
     വാഹനങ്ങളുടെ ശബ്ദം കേട്ടാണ് പിന്നെ ഉണർന്നത്. "മിട്ടൂ... ഇവിടെയൊക്കെ പുകയാണല്ലോ എനിക്ക് ശ്വാസം മുട്ടുന്നു. നമുക്ക് വേറെ എവിടെയെങ്കിലും പോകാം". അവർ യാത്ര തുടങ്ങി. നേരം ഉച്ചയായി. അവർക്ക് വിശന്നു തുടങ്ങി. "ചിക്കൂ, നോക്കൂ... ഒരു പുഴ. നമുക്ക് കുറച്ചു വെള്ളം കുടിച്ചാലോ... ". അവർ പുഴക്കരയിലേക്ക് ഓടി. "മിട്ടൂ.... വല്ലാത്ത ദുർഗന്ധം വരുന്നു. പുഴയാകെ ചപ്പും ചവറും ആണല്ലോ. വെള്ളം കാണാനേയില്ല. നമുക്ക് ഈ വെള്ളം കുടിക്കേണ്ട... ". വിശപ്പും ദാഹവും അടക്കിപ്പിടിച്ചുകൊണ്ട് അവർ യാത്ര തുടർന്നു. കുറേ ചെന്നപ്പോൾ റോഡരുകിൽ കുറേ പഴങ്ങൾ ഇരിക്കുന്നത് അവർ കണ്ടു. അത് കഴിക്കാനായി അടുത്തു ചെന്നു. ഒരു മനുഷ്യൻ മുഖം മൂടിക്കെട്ടി പഴങ്ങളിൽ എന്തോ തളിക്കുന്നു. കയ്യുറയും ഇട്ടിട്ടുണ്ട്. "എന്തോ പ്രശ്നമുണ്ട്. നമുക്ക് ഈ പഴങ്ങൾ വേണ്ട". 
    വിശന്നു വലഞ്ഞ അവർ ഒരു മരച്ചുവട്ടിൽ ഇരുന്നു. "ഇവിടെയും എന്തോ ദുർഗന്ധം വരുന്നുണ്ടല്ലോ എന്താണത്? "അവർ പരസ്പരം ചോദിച്ചു. ഇവിടാകെ ചപ്പുചവറുകൾ വലിച്ചെറിഞ്ഞിരിക്കുകയാണല്ലോ..... മനുഷ്യർ ഇങ്ങനെയാണോ?... അവർ ചിന്തിച്ചു. "മിട്ടൂ.... ഇവിടെനിന്നാൽ നമുക്ക് എന്തെങ്കിലും അസുഖം പിടിപെടും. വരൂ.... നമുക്ക് കാട്ടിലേക്കുതന്നെ മടങ്ങാം... " "അതെ വരൂ...പോകാം. നമുക്ക് നമ്മുടെ കാട് മതി. വൃത്തിയില്ലാത്ത നഗരം നമുക്ക് കാണേണ്ട..." എത്രയും പെട്ടെന്ന് കാട്ടിലെത്തണം എന്തെങ്കിലും കഴിക്കണ്ടേ......


അക്ഷയ് എസ്. എൽ
3A GLPS THIRUVALLAM
TVPM.SOUTH ഉപജില്ല
TVPM
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ