ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ചീനക്കാരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചീനക്കാരൻ കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചീനക്കാരൻ കൊറോണ

ഈ ലോകം ഇന്ന് അഭിമുഖീ കരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19 എന്ന വൈറസ്. 2019 നവംബറിൽ ആണ് ചൈനയിൽ നിന്നും കോവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് 2020 ജനുവരിയോടെ പൂർവ്വാധികം ശക്തി പ്രാപിച്ചു. ചൈനയിലെ വുഹാനാണ് ഈ മഹാമാരിയുടെ പ്രഭവകേന്ദ്രം. ഈ ലോകത്തെ തന്നെ താറുമാറാക്കാൻ കഴിവുള്ള അപാര ശക്തിയാണ് ഈ വൈറസിനുള്ളത്. ദിനംപ്രതി ഇത് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ഏതാനും നാനോമീറ്റർ മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ ഇന്ന് ലോകരാഷ്ട്രങ്ങളെപ്പോലും ഭീതിയിലാഴ്ത്തിയിരിക്കുന്നു. ലോകശക്തിയായ അമേരിക്കപോലും ഇതിന്റെ ശക്തിക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഏതാനും മാസങ്ങൾ കൊണ്ട് മാത്രം ഈ കുഞ്ഞൻ ഒന്നരലക്ഷത്തിലധികം മനുഷ്യജീവനുകളാണ് അപഹരിച്ചത്. അന്റാർട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഇവൻ എത്തിച്ചേർന്നിരിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിലെ മരണനിരക്ക് വളരെ കുറവാണ്. നമ്മുടെ വേഗത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് ഇതിന് സഹായകമായത്. ഏറ്റവും മെച്ചപ്പെട്ട പ്രതിരോധ മാർഗ്ഗം സ്വീകരിച്ച കേരളമാണ് ഇന്ന് ഈ ലോകത്തിനു തന്നെ മാതൃക. നമ്മുടെ രാജ്യത്തൊട്ടാകെ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ രോഗത്തിന്റെ സമൂഹവ്യാപനത്തെ തടയുന്നു. നാം പ്രളയത്തേയും നിപ്പയെയും അതിജീവിച്ചതുപോലെ കോറോണയെയും അതിജീവിക്കും. " Break the chain " എന്ന മുദ്രാവാക്യവുമായി നമുക്ക് ഈ മഹാമാരിയെ തോല്പിക്കാം......

ലക്ഷ്മി ഗോപകുമാർ
5 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം