സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ് (കോവിഡ്-19)

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് (കോവിഡ്-19) <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് (കോവിഡ്-19)

കണ്ണടച്ചു തുറകുന്ന സമയത്ത് നമ്മുടെ നാട്ടിൽ ഒരു മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. കൊറോണ വൈറസ് (കോവിഡ്-19 ) എന്ന് പറയുന്നു. നിറവും,മതവും,ഭാഷയും,രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കിയ ആ വൈറസിനെ തടുക്കാൻ ഇപ്പോൾ ഒരൊറ്റ വഴിയെ നമ്മുടെ മുന്നിലുള്ളൂ. സാമൂഹിക അകലം പാലിക്കുക, വീട്ടിലിരികുക.ഈ വൈറസ് പരത്തുന്ന കൊറോണ (കോവിഡ് -19) എന്ന രോഗം ലോകത്തെ മുഴുവൻ ലോക്ക്ഡൗൺ ആക്കിയിരിക്കുകയാണ്.ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ വൈറസ് നാശം വിതച്ച് കഴിഞ്ഞു .ഈ നൂറ്റാണ്ടിലെ ആദ്യത്തെ മഹമാരിയാണ് കോവിഡ്-19. 2019 ഡിസംബർ 31നാണ് ഈ രോഗം ആദ്യമായി സ്ഥലം സ്ഥിരികരിച്ചത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗത്തിന്റെ ഉദ്ഭവം. ഈ വർഷം കാട്ടുതീപോലെ പടർന്നുപിടിച്ച ഈ രോഗത്തെ 2020 മാർച്ച് 11ന് ആണ് ലോകാരോഗ്യസംഘടന മഹമാരിയായി പ്രഖ്യാപിച്ചത്. കോവിഡ്-19 എന്ന പേര് നൽകിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ '125' രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഇൗ രോഗത്തെ കൊറോണ വൈറസ് എന്ന പേരിലും covid-19 എന്ന പേരിലും അറിയപ്പെടുന്നു. കോവിഡ്-19 ഒരു വൈറസ് രോഗമായതിനാൽ ഇൗ രോഗത്തിന് കൃത്യമായി മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഇൗ വൈറസ് നിസാരമായ സോപ്പ് ലായനിയിൽ നശിക്കും എന്നതാണ് അത്ഭുതം. അതിനാലാണ് ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം എന്ന് പറയുന്നത് . പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് ഒരു പരിധി വരെ രോഗത്തെ തടഞ്ഞു നിർത്തുന്നത്.ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നത് വഴി ഒരു പരിധി വരെ രോഗത്തെ തടയാൻ നമുക്ക് സാധിക്കും. നമ്മുടെ കേന്ദ്ര - കേരള ഗവൺമെന്റ് പറയുന്നത് ശരിയായ രീതിയിൽ അനുസരിച്ചാൽ ഇൗ മഹമാരിയെ നമുക്ക് വേരോടെ പിഴുതെറിയാം. ഇൗ വൈറസിന് എതിരെ നമുക്ക് ഒന്നിച്ചു പോരാടാം. Stay home stay safe.


ശരത് കൃഷ്ണൻ കെ ജെ
9F സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം