സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ് (കോവിഡ്-19)
കൊറോണ വൈറസ് (കോവിഡ്-19)
കണ്ണടച്ചു തുറകുന്ന സമയത്ത് നമ്മുടെ നാട്ടിൽ ഒരു മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. കൊറോണ വൈറസ് (കോവിഡ്-19 ) എന്ന് പറയുന്നു. നിറവും,മതവും,ഭാഷയും,രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കിയ ആ വൈറസിനെ തടുക്കാൻ ഇപ്പോൾ ഒരൊറ്റ വഴിയെ നമ്മുടെ മുന്നിലുള്ളൂ. സാമൂഹിക അകലം പാലിക്കുക, വീട്ടിലിരികുക.ഈ വൈറസ് പരത്തുന്ന കൊറോണ (കോവിഡ് -19) എന്ന രോഗം ലോകത്തെ മുഴുവൻ ലോക്ക്ഡൗൺ ആക്കിയിരിക്കുകയാണ്.ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ വൈറസ് നാശം വിതച്ച് കഴിഞ്ഞു .ഈ നൂറ്റാണ്ടിലെ ആദ്യത്തെ മഹമാരിയാണ് കോവിഡ്-19. 2019 ഡിസംബർ 31നാണ് ഈ രോഗം ആദ്യമായി സ്ഥലം സ്ഥിരികരിച്ചത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗത്തിന്റെ ഉദ്ഭവം. ഈ വർഷം കാട്ടുതീപോലെ പടർന്നുപിടിച്ച ഈ രോഗത്തെ 2020 മാർച്ച് 11ന് ആണ് ലോകാരോഗ്യസംഘടന മഹമാരിയായി പ്രഖ്യാപിച്ചത്. കോവിഡ്-19 എന്ന പേര് നൽകിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ '125' രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഇൗ രോഗത്തെ കൊറോണ വൈറസ് എന്ന പേരിലും covid-19 എന്ന പേരിലും അറിയപ്പെടുന്നു. കോവിഡ്-19 ഒരു വൈറസ് രോഗമായതിനാൽ ഇൗ രോഗത്തിന് കൃത്യമായി മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഇൗ വൈറസ് നിസാരമായ സോപ്പ് ലായനിയിൽ നശിക്കും എന്നതാണ് അത്ഭുതം. അതിനാലാണ് ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം എന്ന് പറയുന്നത് . പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് ഒരു പരിധി വരെ രോഗത്തെ തടഞ്ഞു നിർത്തുന്നത്.ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നത് വഴി ഒരു പരിധി വരെ രോഗത്തെ തടയാൻ നമുക്ക് സാധിക്കും. നമ്മുടെ കേന്ദ്ര - കേരള ഗവൺമെന്റ് പറയുന്നത് ശരിയായ രീതിയിൽ അനുസരിച്ചാൽ ഇൗ മഹമാരിയെ നമുക്ക് വേരോടെ പിഴുതെറിയാം. ഇൗ വൈറസിന് എതിരെ നമുക്ക് ഒന്നിച്ചു പോരാടാം. Stay home stay safe.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം