ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/പാപപരിഹാരം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാപപരിഹാരം

ദരിദ്രനായിരുന്നെങ്കിലും ബുദ്ധിമാനായിരുന്നു കിട്ടുണ്ണി .ഏത് വിഷയത്തെക്കുറിച്ചും ദീർഘനേരം സംസാരിക്കാൻ കഴിവുള്ള കിട്ടുണ്ണി തന്റെ അമ്മയോടൊത്തു ഒരു കൊച്ചു കുടിലിൽ ആയിരുന്നു താമസം. ഒരിക്കൽ സ്ത്രീകൾ മാത്രമുള്ള ഒരു സഭയിൽ പ്രസംഗിക്കുകയായിരുന്നു കിട്ടുണ്ണി. സർവ്വാഭരണ വിഭൂഷിതകളായ ആ നാട്ടിലെ പൊങ്ങച്ചക്കാരികൾ എല്ലാം തന്നെ ആ സഭയിൽ വന്നുചേർന്നിട്ടുണ്ട്. കൂട്ടത്തിൽ കിട്ടുണ്ണിയുടെ അമ്മയും. മനുഷ്യരുടെ പാപമായിരുന്നു പ്രസംഗ വിഷയം. "പാപം ചെയ്യുക എന്നത് മനുഷ്യരുടെ വാസന ആയിത്തീർന്നിരിക്കുകയാണ്. ഒരു കാര്യം ഏവരും ഓർക്കണം പാപികൾക്കുള്ള സ്ഥലം നരകമാണ്.”

കിട്ടുണ്ണിയുടെ പ്രസംഗം ഇങ്ങനെ തുടർന്നു. ഒടുവിൽ സഭയെ നോക്കി കിട്ടുണ്ണി ഇപ്രകാരം പറഞ്ഞു : .........പാപത്തിന്റെ ഭവിഷ്യത്തുകൾ ഏവർക്കും മനസ്സിലായിക്കാണുമല്ലോ .പാപം ചെയ്യാത്തവരിൽ ദൈവത്തിന്റെ കരുണ എന്നെന്നും ഉണ്ടാകും .നമ്മുടെ കൂട്ടത്തിൽ പാപം ചെയ്യാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ മുന്നോട്ടു വന്നു അവരുടെ ആഭരണങ്ങൾ ഈ വേദിയിൽ അഴിച്ചുവെക്കട്ടെ ;. തങ്ങൾ ചെയ്യുന്ന പാപം മറ്റുള്ളവർ അറിയുന്നത് എല്ലാം കൊണ്ടും ക്ഷീണം തന്നെ .അതുകൊണ്ടു പൊങ്ങച്ചക്കാരികളായ സ്ത്രീകൾ തങ്ങൾ പാപം ചെയ്യാത്തവരാണ് എന്ന് ബോധിപ്പിക്കാൻ മുന്നോട്ട് വന്നു അവർ ധരിച്ചിരുന്ന ആഭരണങ്ങൾ എല്ലാം ഊരി കിട്ടുണ്ണിയുടെ പ്രസംഗ വേദിയിൽ വെച്ചു. "പക്ഷെ ഒരു സ്ത്രീ മാത്രം അവരുടെ ആഭരണങ്ങൾ ഊരിവെക്കുകയുണ്ടായില്ല .അത് കണ്ടു കിട്ടുണ്ണി ഇപ്രകാരം പറഞ്ഞു.

പ്രീയമുള്ളവരെ നിങ്ങളാരും പാപം ചെയ്യാത്തവരാണ് എന്ന് അറിയാൻ സാധിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ് .പക്ഷെ ഈ കൂട്ടത്തിൽ പാപിയായ ഒരു സ്ത്രീ ഉണ്ട്. അവരുടെ കഴുത്തിൽ ആഭരണം ഉണ്ടായിട്ടും അവരത് അഴിച്ചുവെക്കാൻ തയ്യാറാകാത്തതിനാൽ അവർ മഹാപാപം ചെയ്തവളാണ് എന്ന് മനസിലായി. അവർ മുന്നോട്ട് വരട്ടെ." കിട്ടുണ്ണി വിളിച്ചതനുസരിച്ചു ഒരു വൃദ്ധ മുന്നോട്ടു വന്നു. അത് മറ്റാരും ആയിരുന്നില്ല കിട്ടുണ്ണിയുടെ 'അമ്മ തന്നെ ആയിരുന്നു. തന്റെ അടുത്ത് വന്ന വൃദ്ധയോടു കിട്ടുണ്ണി പറഞ്ഞു: പാപിയായ നിങ്ങൾ ഈ വേദിയിൽ പാപം ചെയ്തവർ ഊരി വെച്ച മുഴുവൻ ആഭരണങ്ങളും എടുത്തുകൊള്ളുക. നിങ്ങളുടെ പാപം ശമിക്കാൻ ഉള്ള ഏക മാർഗം അത് മാത്രമാണ് ."

പൊങ്ങച്ചക്കാരികൾ ഒരക്ഷരവും മിണ്ടാതെ കണ്ണുതള്ളിച്ചു നിൽക്കുമ്പോൾ കിട്ടുണ്ണിയുടെ വൃദ്ധ മാതാവ് ആ ആഭരണങ്ങൾ എല്ലാംകൂടി പൊതിഞ്ഞെടുത്തു വീട്ടിലേക്കു തിരിച്ചു. അങ്ങനെ കിട്ടുണ്ണിയുടെ ബുദ്ധികൊണ്ട് ആ കുടുംബം ദാരിദ്ര്യത്തിൽ നിന്നും രക്ഷപെട്ടു.

ഷോമ സുരേഷ്
8C എച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ