രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കിരീടമുള്ള രാജാവ്

11:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13671 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിരീടമുള്ള രാജാവ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിരീടമുള്ള രാജാവ്

ഒരിക്കൽ ചൈനയിൽ നിന്ന് കിരീടമുള്ള ഒരു രാജാവ് കേരളത്തിൽ എത്തി. കൊറോണ എന്നായിരുന്നു ആ ദുഷ്ടനായ രാജാവിൻറെ പേര്.ആദ്യം തെക്കൻ കേരളത്തിലെ രണ്ടു പേരെ പിടിച്ചു.ലോകമൊട്ടാകെ സഞ്ചരിച്ചു. രാജാവ് പിന്നീട് കേരളമൊട്ടാകെ ഓടി നടന്നു.രാജാവിൻറെ വരവിനെ തടയാനായി രാജ്യമാകെ അടച്ചു പൂട്ടി. പ്രജകൾ വീട്ടിനുള്ളിൽ ഇരിപ്പായി. എന്നാൽ രാജാവിന് സോപ്പുവെള്ളത്തിനേയും മാസ്കിനേയും പേടിയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്തു.അങ്ങനെ പ്രജകൾ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് വൃത്തിയോടെ നടന്നു.അങ്ങിനെ കൊറോണ എന്ന രാജാവിനെ തുരത്തിയോടിച്ച് പുതിയ മാറ്റത്തിനായി കാത്തിരിക്കാം!

കൃഷ്ണാനന്ദ്
3 രാജാസ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ