സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഒരു നറു നിലാവ് പൂത്ത രാത്രിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   ഒരു നറു നിലാവ് പൂത്ത രാത്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ഒരു നറു നിലാവ് പൂത്ത രാത്രിയിൽ   

ഒരു നറു നിലാവ് പൂത്ത രാത്രിയിൽ
 ഒരു നിശാഗന്ധി പോലെ അവൾ വിടർന്നു
 ഒരു മിഥ്യയായി കഥയായി സത്യമായി അത് മാറാൻ
 ഒരു സ്വപ്നത്തിൻ നാഴിക വേണ്ടിവന്നില്ല

  ഭീകര രാക്ഷസ രൂപം പൂണ്ട കൊറോണ
 ഭീകര താണ്ഡവമാടിയ കുഴിമാടം പോലെ ഭീകര മൂകത വിഴുങ്ങിയ പകലും രാത്രിയും നൽകി
 ഭീകര യക്ഷി പോലെ മനുഷ്യ രക്തം കുടിച്ചു തീർത്തു
 
ശുചിത്വം എന്ന മന്ത്രം മനുഷ്യൻ ഉരുവിട്ടു
 ശുചിത്വം എന്ന മന്ത്രം കോടാനുകോടികൾ ഉരുവിട്ടു
 ശുചിത്വം എന്ന മന്ത്രം കോടാനുകോടി ജനങ്ങൾ പാലിച്ചു
 ശുചിത്വം കൊറോണയെ വിറപ്പിച്ചു

 വന്നപോലെ എവിടെയോ ഒളിച്ച് അവൾ
 വന്നപോലെ എവിടെയോ ഓടിപ്പോയി
 ഇനിയും ഒരു അവസരത്തിനായി
 കാത്തിരിക്കാം എന്നുറച്ച്
 മറ്റൊരു ഗ്രഹത്തിൽ ആണ് ഇപ്പോൾ
 അത് ചൊവ്വ ആവാം ബുധൻ ആവാം
 ചിലപ്പോൾ വ്യാഴവും ആവാം അറിയില്ല

ചന്ദ്ര RS
10 A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത