ഒരു നറു നിലാവ് പൂത്ത രാത്രിയിൽ
ഒരു നിശാഗന്ധി പോലെ അവൾ വിടർന്നു
ഒരു മിഥ്യയായി കഥയായി സത്യമായി അത് മാറാൻ
ഒരു സ്വപ്നത്തിൻ നാഴിക വേണ്ടിവന്നില്ല
ഭീകര രാക്ഷസ രൂപം പൂണ്ട കൊറോണ
ഭീകര താണ്ഡവമാടിയ കുഴിമാടം പോലെ ഭീകര മൂകത വിഴുങ്ങിയ പകലും രാത്രിയും നൽകി
ഭീകര യക്ഷി പോലെ മനുഷ്യ രക്തം കുടിച്ചു തീർത്തു
ശുചിത്വം എന്ന മന്ത്രം മനുഷ്യൻ ഉരുവിട്ടു
ശുചിത്വം എന്ന മന്ത്രം കോടാനുകോടികൾ ഉരുവിട്ടു
ശുചിത്വം എന്ന മന്ത്രം കോടാനുകോടി ജനങ്ങൾ പാലിച്ചു
ശുചിത്വം കൊറോണയെ വിറപ്പിച്ചു
വന്നപോലെ എവിടെയോ ഒളിച്ച് അവൾ
വന്നപോലെ എവിടെയോ ഓടിപ്പോയി
ഇനിയും ഒരു അവസരത്തിനായി
കാത്തിരിക്കാം എന്നുറച്ച്
മറ്റൊരു ഗ്രഹത്തിൽ ആണ് ഇപ്പോൾ
അത് ചൊവ്വ ആവാം ബുധൻ ആവാം
ചിലപ്പോൾ വ്യാഴവും ആവാം അറിയില്ല