എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വവും രോഗപ്രതിരോധവും

വ്യക്തികൾ അവരുടെ ജീവിതത്തിൽ ശുചിത്വം പാലിക്കണം. മാനസിക വിവേകത്തിലൂടെ വ്യക്തിശുചിത്വവും അതിലൂടെ സാമൂഹിക ശുചിത്വവും രൂപപ്പെടുത്തിയെടുക്കണം. ഇന്ന് നാം നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. കൊറോണവൈറസ് നമ്മെ തോൽപ്പിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പക്ഷേ ബാഹ്യമായ മുൻകരുതലുകൾ മാത്രമേ നാം മിക്കവരും സ്വീകരിക്കുന്നുള്ളൂ. അതായത് മാസ്‌ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയവ. ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നുകയറിപ്പോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാവില്ല. അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി. അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം ഏതുവിധേനയെങ്കിലും നമ്മുടെ രോഗപ്രതിരോധ ശക്തി കഴിയുന്നത്ര വർധിപ്പിക്കാനുള്ള മാർഗം ഉടൻതന്നെ സ്വീകരിക്കുക എന്നതാണ്. നാടൻ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ, വ്യായാമം, യോഗ തുടങ്ങിയവയൊക്കെ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. അതോടൊപ്പം ശുചിത്വ ശീലങ്ങളും പാലിക്കണം. നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും ആരോഗ്യവും ശുചിത്വ പൂർണവുമായ പ്രവൃത്തികളിലൂടെ രോഗപ്രതിരോധശേഷിയുള്ള ജനസമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും. അങ്ങനെ ലോകരാജ്യങ്ങൾക്ക് മാതൃകയായി തീരാൻ നമ്മുടെ രാജ്യത്തിന് സാധ്യമാകും.

നിഖില.വിഎസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം