ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം
                സ്വപ്നം  

ഞാൻ എവിടെയാണ്?. ഒരു മുറിയിൽ ഒറ്റയ്ക്ക്.. അമ്മയും കുഞ്ഞൂസും കുഞ്ഞവയും ഒക്കെ എവിടെയാണ്? ആരുമില്ല എന്റെയടുത്തു..അവരെല്ലാം എവിടെ പോയി. ആരുമില്ലവിടെ.. ആകെ ഒന്ന് കണ്ണോടിച്ചു.. ആരെയും കണ്ടില്ല.. നിശബ്ദത നിറഞ്ഞു നിൽക്കുന്നു. നല്ല വൃത്തിയുള്ള മുറി..ഭക്ഷണവു വെള്ളവും എല്ലാം ടേബിളിൽ ഉണ്ട്.. നല്ല മണം ..

 ഞാനിയത്‌ വരെ കനത്ത മുറി..ഇത് വരെ ധരിക്കാത്ത വസ്ത്രം .ശരീരത്തിലൂടെ എന്തോ ഉള്ളിലേക്ക് കയറും പോലെ.. ഞാൻ ആശുപത്രിയിലാണ്... കൊറോണ യാണ്.. മരണം എന്റെ അടുത്തെത്തിയിരിക്കുന്നു.എന്റെ അച്ഛൻ ,'അമ്മ, ചേച്ചി, അനിയൻ ഇവരെ ഇനി ഞാനെങ്ങനെ കാണും.. ഇല്ല എനിക്കവറില്ലാതെ കഴിയില്ല.. 

എല്ലാരും എന്നിൽ നിന്ന് അകന്നു ദൂരേക്ക് പോകുന്നു..എനിക്ക് സഹിക്കാൻ വയ്യ... അമ്മേ എന്നെ വിട്ടു പോകല്ലേ .ഞാൻ കരഞ്ഞു. 'അമ്മ എന്നെ പിടിച്ചു കുലുക്കി.. ഞാൻ കണ്ണ് തുറന്നു നോക്കി... 'അമ്മ എന്റെയടുത്തു എന്നെ ചാരി നിൽക്കുന്നു.. എന്തിനാ മോൾ കരഞ്ഞേ....സ്വപ്നം കണ്ടോ..എനിക്ക് കൊറോണ യാണമ്മേ...ചെറു ചിരിയോടെ ഞാൻ പറഞ്ഞു.. 'അമ്മ എന്നെ തലോടി....

അഹല്യ കെ
2A ജി.എൽ.പി.എസ്. വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ