എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ 'അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ      
 


ജനാലക്കരികിലൂടെ ആ കുഞ്ഞുമനസ്സ് തന്റെ അമ്മയുടെ വരവിനായി കാതോർത്തിരുന്നു. കൊറോണക്കാലം aa കുഞ്ഞു മനസ്സിനെ വളരെയധികം ഭയപ്പെടുത്തിയിരുന്നു. അമ്മയുടെ താരാട്ട് കേട്ടുറങ്ങിയിരുന്ന അവൾ ഇന്ന് കാണുന്നത് നൂതന സാങ്കേതിക വിദ്യയുടെ സഹായത്താലാണ്. കാരണം 'അമ്മ അവളിൽ നിന്നു ഒരുപാട് ദൂരെയാണ്. കൊറോണ എന്ന വൈറസിനെ തുരത്താൻ പലരും കൈ കഴുകി ഒഴിയുമ്പോൾ തന്റെ 'അമ്മ അതിനെതിരെ ശക്തമായി പോരാടുകയാണെന്ന തിരിച്ചറിവ് ആ കുഞ്ഞു മനസ്സിന് ഉണ്ടായിരുന്നില്ല.ഒന്ന് മാത്രം അറിയാം, രാവിലെ അച്ഛനുമായി അമ്മയെ കൊണ്ടാക്കാൻ പോയപ്പോൾ അമ്മയുടെ കണ്ണുകൾ ഈറനണിയുന്നതു കണ്ടിരുന്നു. അമ്മ പോകാനിറങ്ങിയപ്പോൾ 'nippa' എന്ന വൈറസിനെ തുടർന്നു മരിച്ച മിനി എന്ന നഴ്സിനെ കുറിച്ച് അമ്മുമ്മ പറയുന്നുണ്ടായിരുന്നു. എന്നാൽ അച്ഛൻ അമ്മുമ്മയെ ശകാരിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.പെട്ടെന്ന് അവൾ ആ ചിന്തയിൽ നിന്നും മുക്തയായി. അമ്മൂമ്മയുടെ കൂടെ കിടന്ന അവൾ അച്ഛന്റെ മുറിയിലേക്കോടി. കാരണം ചില ദിവസങ്ങളിൽ അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ആകും. അപ്പോൾ അവൾ അച്ഛന്റെ നെഞ്ചോട്‌ ചേർന്നാണ് ഉറങ്ങാറ്.എന്നാലും അവൾ ചിന്തിച്ചു അമ്മ ഇനി എപ്പോൾ വരും ?ഒരു പ്ലാസ്റ്റിക്‌ കൂടിനുള്ളിൽ വായയും മൂടി അമ്മയുടെ നിൽക്കുന്ന രൂപം ഓർത്തുകൊണ്ട് ആ കുഞ്ഞു കരഞ്ഞു കൊണ്ട് എപ്പോളോ ഉറക്കത്തിലാണ്ടുപോയി................ ഫസീല 10 C  


ഫസീല
10.സി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ