ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ശുചിത്വം എന്ന മൂന്നക്ഷരം

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം എന്ന മൂന്നക്ഷരം

ശുചിത്വം എന്ന മൂന്നക്ഷരം
നമ്മൾ പാലിക്കുക ചിട്ടയോടെ
ഇതു താനല്ലോ നമുക്ക്
സ്വായത്തമാക്കാനുള്ള നല്ല ശീലം
നിപ്പയും കൊറോണയും
വന്ന മാത്രയിൽ നാമറിഞ്ഞല്ലോ
ഇതു തൻ മഹനീയത
കൈകഴുകലും മാസ്കും മാത്രം പോരാ
വ്യക്തിശുചിത്വവും, പരിസരശുചിത്വവും
ഒക്കെ കൂടി ചേർന്നാലെ
ജീവിതം ധന്യമാക്കാൻ
നമുക്ക് സാധിക്കുമാറാകൂ.
പൊതുനിരത്തിൽ നാം ശുചിത്വം പാലിക്കണം
തുപ്പാതെ, മാലിന്യങ്ങൾ വലിച്ചെറിയാതെ
ശീലമാക്കൂ ശുചിത്വത്തെ
ശുചിത്വം തന്നെയാണല്ലോ ദൈവം
വെളിച്ചം വീശട്ടെ
ഈ രോഗകാലത്തെ തിരിച്ചറിവ്
എന്നും നമ്മുടെ ജീവിതത്തിൽ
പ്രതിഫലിക്കട്ടെ ഇതിൻവെളിച്ചം.

വൈഷ്ണവി
8 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത