എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ തേങ്ങൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ തേങ്ങൽ

കേൾക്കുവാനായില്ല നിന്റെ തേങ്ങൽ
അറിയുവാനായില്ല നിന്റെയാ വേദന
ജീവിതമെന്നൊരു മത്സരത്തിൽ
ഓർക്കാൻ കഴിഞ്ഞില്ല നിന്റെ മൂല്യം

ഭീകരനായൊരു ഭൂതത്താൻ
ഒടുവിൽ മനുഷ്യനെ കൂട്ടിലാക്കി
അവിടെ തുടങ്ങി ആ തിരിച്ചുപോക്ക്
ജീവിതത്തിൻ മടക്കയാത്ര

ഒഴിഞ്ഞപാതകൾ കാഴ്ചയായി
ശുദ്ധജല സ്രോതസുകൾ പുണ്യമായി
വായു അനുദിനം ശുദ്ധമായി
പ്രക്രതിയോ കൂടുതൽ ഹരിതമായി

പഠിചു പലതുമി അടച്ചിടലിൽ
ആവർത്തിയ്ക്കില്ല ഒരിക്കലും ആ അപരാധങ്ങൾ
പൊറുക്കു ആ കൊടും ക്രൂരതകൾ
നൽകാം നിനക്കായ് ഒരു പുതു സമൂഹത്തെ

ആര്യ ഐ
x A എൻ.എസ്.എസ്.എച്ച്.എസ്.എസ് പാൽക്കുളങ്ങര
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത