പേയിളക്കത്തിൽ എല്ലാവരും
കടിച്ചു പറിക്കാൻ
നുരയും പതയും ഇറ്റിച്ച്
കൂർത്ത പല്ലുകൾ കാട്ടി
നാക്കു നീട്ടി മുരണ്ട്
പാഞ്ഞടുക്കുന്ന ജന്തുവിനെ
കല്ലും കുറുവടിയും കൊണ്ട്
എറിഞ്ഞും തള്ളിയും വീഴ്ത്തി
ഇടവഴിയിലിട്ട് കൊന്ന
നാട്ടുകൂട്ടത്തിന്റെ വീരകഥകളിലിപ്പോൾ
തുലാവൃത്തങ്ങൾ പോലെ...
പേയുടെ വിഷപരാഗണങ്ങൾ
തലച്ചോറിനുള്ളിൽ പൂത്തുലഞ്ഞാൽ
പിന്നെ കണ്ണിൽ കണ്ടവയെല്ലാം
കടിച്ചു പറിക്കാനുള്ളവ തന്നെ ;
അന്നം മുട്ടിയ കൈകൾ പോലെ.