സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/വിഷപരാഗണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിഷപരാഗണങ്ങൾ

പേയിളക്കത്തിൽ എല്ലാവരും
കടിച്ചു പറിക്കാൻ
നുരയും പതയും ഇറ്റിച്ച്
കൂർത്ത പല്ലുകൾ കാട്ടി
നാക്കു നീട്ടി മുരണ്ട്
പാഞ്ഞടുക്കുന്ന ജന്തുവിനെ
കല്ലും കുറുവടിയും കൊണ്ട്
എറിഞ്ഞും തള്ളിയും വീഴ്ത്തി
ഇടവഴിയിലിട്ട് കൊന്ന
നാട്ടുകൂട്ടത്തിന്റെ വീരകഥകളിലിപ്പോൾ
തുലാവൃത്തങ്ങൾ പോലെ...
പേയുടെ വിഷപരാഗണങ്ങൾ
തലച്ചോറിനുള്ളിൽ പൂത്തുലഞ്ഞാൽ
പിന്നെ കണ്ണിൽ കണ്ടവയെല്ലാം
കടിച്ചു പറിക്കാനുള്ളവ തന്നെ ;
അന്നം മുട്ടിയ കൈകൾ പോലെ.


രഗത എം
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത