ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ കുളിരായ് പെയ്തുതുടങ്ങിയപ്പോൾ
കുളിരായ് പെയ്തുതുടങ്ങിയപ്പോൾ
രാവിലെ എന്തൊക്കെയോ തട്ടിക്കൂട്ടി വീടിനു പുറത്തിറങ്ങി. പലതും എടുത്തിട്ട് ഉണ്ടായിരുന്നില്ല.ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അകത്തു നിന്നും കരച്ചിൽ കേട്ടത്. ഉടനെ തന്നെ ബാഗും മറ്റും വണ്ടിയിൽ വച്ച് അകത്തേക്ക് കയറി. തൊട്ടിലിൽ കിടന്ന് മോൻ കരയുന്നു. അമ്മ പോകുന്നത് അവന് മനസ്സിലായി കാണും. മോനെ എടുത്ത് താരാട്ട് പാടി ഉറക്കി തൊട്ടിലിൽ കിടത്തി തിരിയാൻ നേരം അവൻ സാരിത്തുമ്പിൽ പിടിമുറുക്കിയിരിക്കുന്നു. അവൾ പതുക്കെ ആ പിടി വിടുവിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു.അമ്മ പെട്ടെന്ന് വരില്ലേ, മോൻ വിഷമിക്കാതെ, മോനെ കൂട്ടായിട്ട് ചേച്ചി ഉണ്ട്. അമ്മ പോട്ടെ. തിരികെ വണ്ടിയിൽ കയറുമ്പോൾ മനസ്സിൽ ആധി ആയിരുന്നു. അവൾ ആകാശത്തേക്ക് നോക്കി. നല്ല മഴക്കാർ ഉണ്ട്. എപ്പോഴാണ് പെയ്യുക എന്ന് അറിയില്ല. വണ്ടിയുടെ ചക്രങ്ങൾ കരിയിലകളെ ഞെരിച്ചു കൊണ്ട് പതിയെ നീങ്ങിത്തുടങ്ങി. വഴികളിൽ കാക്കിയിട്ടു നിൽക്കുന്ന പോലീസുകാർ. വളരെക്കുറച്ചു വണ്ടികൾ. ചിലയിടങ്ങളിൽ ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല. ദൈവത്തിൻറെ സ്വന്തം നാട് ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നു എന്ന കാര്യം അവൾ സന്തോഷം പടർത്തി.ഒരു കണികയായി താനും അതിൽ പങ്കാളിയാണെന്ന് കാര്യം അവളെ അഭിമാനവും സന്തോഷവും കൊണ്ട് വീർപ്പുമുട്ടിച്ചു. പെട്ടെന്ന് ചിന്തകളിൽ നിന്ന് അവൾ മുന്നോട്ടാഞ്ഞു പോയി. നോക്കുമ്പോൾ മുമ്പിൽ പോലീസുകാർ. താൻ ഒരു നഴ്സ് ആണെന്നും മറ്റും പറഞ്ഞപ്പോൾ അവർ പോകാൻ അനുവദിച്ചു. കാറ്റിൽ കരിയിലകൾ പാറിനടന്നു.അവളുടെ മുടികളും ആ കാറ്റിൽ പറക്കാൻ കൊതിക്കുന്ന പക്ഷികളെപ്പോലെ ചിറക് വിരിച്ചു നിന്നു.വണ്ടിയിൽ നിന്ന് ബാഗുകൾ ഇറക്കി വെച്ച് അവൾ ഭർത്താവിനോട് യാത്രപറഞ്ഞു. കാറുമായി അയാൾ തിരികെ പോകുന്നത് കണ്ടപ്പോൾ അവൾക്ക് ആധിയായി. തൻറെ ഭർത്താവിനെ പോലീസ് പിടിക്കുമോ? ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല. അവൾ ആശുപത്രിയുടെ പടികൾ ചവിട്ടി മുന്നോട്ടു കയറി. ഇടയ്ക്ക് വെച്ച് അവൾ ഒന്നു തിരിഞ്ഞു നോക്കി. ആകാശത്ത് മഴക്കാർ ഉണ്ട്. നല്ല കാറ്റും. അവൾ പറഞ്ഞു"ഈ രോഗവും മാറും. കേരളം പ്രതിരോധിക്കും. ദൂരം കൊണ്ട് അകലെയാണെങ്കിലും മനസ്സുകൊണ്ട് അടുത്തു നിൽക്കാം"അവൾ മുമ്പോട്ടു നടന്നു. ഈ രോഗത്തെ ശമിപ്പിക്കാൻ എന്നപോലെ ഭൂമിയെ കുളിർ കൊണ്ട് നിറച്ചു കൊണ്ട് തുള്ളികൾ പതിയെ പതിയെ വീണു തുടങ്ങി...
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ