സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

നമ്മുടെ ലോകം നാം തന്നെ നിയന്ത്രിക്കണം അത് നമ്മുടെ ചുമതലയാണ്.എത്രയോ പേർ നമ്മുടെ തണലായി നിൽക്കുന്ന മരത്തെ വെട്ടികളയുന്നുണ്ട്.ഇപ്പോൾ ഒരാൾപോലും ഒരു മരം നട്ടുവയ്ക്കുനില്ല.കുട്ടികളുടെ സ്കുളിൽനിന്നും പരിസ്ഥിതി ദിനത്തിന് ലഭിക്കുന്ന ചെടികൾമാത്രമെ നമ്മൾ നട്ടുവയ്ക്കുന്നുള്ളു.ഒത്തിരി മരങ്ങൾ നിറ‍‍ഞ്ഞ ഭൂമി നിങ്ങൾക്കും എനിക്കും എല്ലാവർക്കും വേണം. അതിനു നമ്മൾ ചെയ്യേണ്ടത് മരങ്ങൾനട്ടുവയ്ക്കുക, അതിന് വളവും ജലവും കൊടുക്കുക, കൃഷി ചെയ്യുക, വാ‍ടിപോയതിനെ പരിപാലിച്ചു വളർത്തിയെടുക്കുകയെന്നതാണ്.

കൃഷയിടങ്ങളും മരമുള്ളസ്ഥലങ്ങളും, പാറകളും, കുന്നുകളും, പുഴകളും, തോടുകളും നശിപ്പിച്ച് ഫ്ലാറ്റും വീടും റോഡുമൊക്കെ പണിതിരിക്കുന്നു. പോരാത്തതിന് വണ്ടികളുടെ പുക പ്രകൃതിയെ നശിപ്പിക്കുന്നു. പുതുമ വന്നതിൽ പിന്നെ നല്ലൊരു പ്രകൃതി ആരും കണ്ടിട്ടില്ല. പണ്ടൊക്കെ എല്ലാവരും മരങ്ങളും അവയ്ക്ക് വളവും ജലവും കൊടുത്തിരുന്നു. അന്നൊക്കെ ആളുകളെക്കാൾ കൂടുതലായിരുന്നു വൃക്ഷങ്ങൾ. ഇന്ന് ഇരുനില്ല വീടുകളും കാറുകളുമാണ് എല്ലായി‍‍ടത്തും കാണുന്നത്. മരങ്ങൾ നടാൻ ഉള്ള സ്ഥലം കോൺക്രീറ്റ് ചെയ്തിരിക്കുകയല്ലെ.പ്രിയമുള്ള കൂട്ടുകാരെ പുതുമയുടെ ശീലം നമ്മുടെ ഭൂമിയെ നശിപ്പിക്കുന്നു. നമ്മുടെ പണ്ടത്തെ ഭൂമിയെ തിരിച്ചുപിടിക്കണം.അതിനായി നമുക്ക് പരിശ്രമിക്കാം.

എൽബിൻ വിൻസെന്റ്
7 എ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം