സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/*തിരിച്ചു പോക്ക്*
*തിരിച്ചു പോക്ക്*
ഒരു പട്ടണത്തിൽ അപ്പു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അപ്പുവിന്റെ താമസം ഫ്ളാറ്റിൽ ആയിരുന്നു. അവന്റെ വീട്ടിൽ അച്ഛനും അമ്മയും മുത്തശ്ശിയും ഉണ്ടായിരുന്നു. അച്ഛനും അമ്മയും ജോലിക്കു പോകും. അപ്പുവും മുത്തശ്ശിയും കൂട്ടുകാരെ പോലെ ആണ് .അപ്പുവിന് മുത്തശ്ശിയെ വളരെ ഇഷ്ടമാണ്. മുത്തശ്ശിക്കും അവനെ ഇഷ്ടമാണ്. മുത്തശ്ശി നല്ല കഥകൾ അപ്പുവിന് പറഞ്ഞു കൊടുക്കും .ഒരു ദിവസം അപ്പു മുത്തശ്ശിയോടു പറഞ്ഞു.മുത്തശ്ശി എനിക്കൊരു കഥ പറഞ്ഞുതാ. മുത്തശ്ശി പറഞ്ഞു എല്ല ദിവസവും കഥ പറഞ്ഞാൽ ഒരു രസം ഉണ്ടാവില്ല.ഞാൻ എന്റെ കുട്ടിക്കാലത്തെ ഒരനുഭവം പറയാം. അന്നത്തെ കാലത്ത് ഫ്ലാറ്റുകളൊന്നും ഇല്ലായിരുന്നു. ഒരു വീട്ടിൽ ഞങ്ങൾ 5 കുടുംബങ്ങളായിട്ടാണ് താമസിച്ചിരുന്നത്. എനിക്ക് ചേട്ടൻമാരും ചേച്ചിമാരും അനിയത്തിമാരും അനിയൻമാരും ഉണ്ടായിരുന്നു. സ്ക്കൂൾ അവധിക്കാലം ഞങ്ങൾ രാവിലെ തന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും. പല്ലുതേച്ചിട്ട് വീടിന്റെ പുറക് വശത്തേക്ക് പോകും.അവിടെ ഒരു മാവ് ഉണ്ടയിരുന്നു.മാവിൽ ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ടായിരുന്നു. അവിടെ ഊഞ്ഞാലയിൽ എല്ലാവരും ആടുമായിരുന്നു.അതു കഴിഞ്ഞ് രാവിലത്തെ ഭക്ഷണം കഴിച്ച് വീണ്ടും പുറത്തിറങ്ങും.എന്നിട്ട് ഒളിച്ചുകളിക്കും. പിന്നെ പമ്പരം കറക്കും, പാടത്ത് പോകും. തെട്ടാകള്ളൻ കളിക്കും, മാവിൽ നിന്ന് മാങ്ങ എറിഞ്ഞ് പൊട്ടിച്ച് അമ്മമാർ കാണാതെ ഉപ്പും മുളക് പൊടിയും എടുക്കും. എന്നിട്ട് മാങ്ങ കഴുകി കല്ലിൽ ഇട്ട് ഇടിച്ച് ഉപ്പും മുളകും ഇട്ട് കഴിക്കും. അത് ഞങ്ങൾ എല്ലവരും തിന്നുമായിരുന്നു. നല്ല രസമാണ്, അപ്പു കഴിച്ചിട്ടുണ്ടോ ? ഇല്ല മുത്തശ്ശി. ഇപ്പോഴത്തെ കുട്ടികൾ ഇതൊന്നും കഴിച്ചട്ടില്ല. ഇപ്പോൾ ലോകം തന്നെ മാറി. പണ്ടത്തെ പോലെ മരങ്ങൾ ഇല്ല, പുഴകൾ ഇല്ല , പച്ചപ്പില്ല. ഇപ്പോൾ എല്ലയിടത്തും കെട്ടിടങ്ങൾ ആണ് എല്ലാവരും ഇപ്പോൾ തിരക്കിലാണ്. മാതാപിതാക്കൾക്ക് സ്വന്തം മക്കളോടു മിണ്ടാൻ സമയം ഇല്ല , എല്ലാവർക്കും ജോലിത്തിരക്കാണ്. എല്ലാ മരങ്ങളും മുറിച്ചു മാറ്റി കെട്ടിടങ്ങൾ സ്ഥാപിക്കുന്നു .നമ്മുടെ കേരളത്തിൽ ജോലി ചെയ്യാതെ മറ്റു വിദേശ രാജ്യങ്ങളിൽ പോയി ജോലിചെയ്യുന്നു..മുത്തശ്ശിയുടെ കാലത്ത് സ്വന്തം നാട്ടിൽ നിന്ന് കൃഷി ചെയ്താണ് മുത്തശ്ശിയൊക്കെ ഭക്ഷിച്ചിരുന്നത്. പക്ഷേ ഇപ്പോൾ കേരളത്തിലെ ജനങ്ങൾ അയൽ സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന മാരകമായ വിഷം ചേർത്തഭക്ഷ്യവസ്തുക്കൾ ഭക്ഷിക്കുന്നു. അതൊക്കെ കൊണ്ടു തന്നെ പണ്ടത്തേക്കാളധികം ആളുകൾ മാരകമായ അസുഖങ്ങൾ വന്ന് മരിക്കുന്നു. "എനിക്ക് മുത്തശ്ശി ജീവിച്ചത് പോലെ ജീവിക്കാൻ കൊതിയാവുന്നു മുത്തശ്ശീ"...കുറെ നാളുകൾക്കു ശേഷം അപ്പുവിന്റെ നിർബന്ധം കൊണ്ട് അച്ഛനു അമ്മയും നാട്ടിലേക്ക് തിരികെ പോകാൻ സമ്മതിച്ചു. അപ്പുവിനും മുത്തശ്ശിക്കും സന്തോഷമായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ