എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/ജൈവതാണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
ജൈവതാണ്ഡവം

കാലത്തിൻ ദുർഘട വീഥിയിൽ
ഹൃദയം പിളർക്കുന്ന നൊമ്പരമോടെ
മഹാമാരി അതിഭീകര
താണ്ഡവമാടുമ്പോൾ
മാനുജനേകനായ ഖിന്നനായ്
അലഞ്ഞീടുന്നു
നാടുകൾ നഗരങ്ങൾ നാലമ്പലങ്ങളും
നാല്കവലകളും നാലുകെട്ടും
കൊട്ടിയടച്ച്
മനുജനിന്ന് ,മരവിച്ച സ്വപ്നങ്ങളെ കൂട്ടി
ഓർമ്മയിലനുനിമിഷം കൊഴിഞ്ഞു
വീഴുന്നു
രോഗത്തിൻ വദനമതിഭീകരം
കരിനീലനാഗത്തിൻ സീൽക്കാരം
പോലെ
ചുറ്റി വരിഞ്ഞു ഞരിച്ചമർത്തീടുന്നു ..
പിടഞ്ഞു തീരുന്നു മർത്യജന്മങ്ങൾ ...

കണ്ട സ്വപ്നങ്ങളെ ബാക്കിയാക്കി
സ്‌നേഹിച്ചു കൊതിതീരും മുൻപേ
കാണാത്ത ലോകത്തു ചേരുന്നതെത്ര
ജന്മം
അറിയില്ല ഈ ജൈവ താണ്ഡവം
തീരുവാൻ
എത്രകാലം നാം കാത്തിരിക്കണം


 

അഞ്ജലി
11 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത