Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം (Covid 19).....
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി .എല്ലാം താനാണെന്ന് ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യൻറെ പദ്ധതികളെല്ലാം കൺമുന്നിൽ തകർന്നു പോയി .വിദൂരങ്ങളിൽ ഏക പോകുന്നവർക്ക് എല്ലാം തലതാഴ്ത്തി സ്വന്തം വീടുകളിലേക്ക് തിരിച്ചു പോരേണ്ടി വരുന്നു എന്ന അവസ്ഥ ഉണ്ടാക്കുകയാണ് .ഏതാണ്ട് മിക്ക രാജ്യങ്ങളിലും പടർന്നതോടെ കൊറോണ വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു .പുതിയ ഒരു വൈറസ് ഉണ്ടാവുകയും അത് ലോകം മുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അത് മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നത് .പുതിയ വൈറസ് ആയതിനാൽ മനുഷ്യർക്ക് ഇതിനെതിരെ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കുന്നു .ഈ ഒരു അവസരത്തിൽ കൊറോണ രോഗപ്രതിരോധത്തിന് പ്രസക്തി ഏറുകയാണ് .
ചൈനയിലെ വുഹാനിൽ നിന്നാണ് നിന്നാണ് പൊറോട്ടയുടെ വ്യാപനം ആരംഭിച്ചത് .ഇപ്പോൾ ലോകമാകെ പടർന്നു പിടിച്ചു കഴിഞ്ഞു .പരിസ്ഥിതി സംരക്ഷണത്തിനും വ്യക്തി ശുചിത്വത്തിനും ഇപ്പോൾ ഏറെ പ്രാധാന്യമുള്ള സാഹചര്യമാണ് നിലവിലുള്ളത് .മനുഷ്യനിർമ്മിതമായ ജാതിയോ മതമോ അതിർത്തികൾ എന്നിവ ഒരു രോഗത്തിനും ബാധകമല്ല .മനുഷ്യർ കെട്ടിപ്പൊക്കുന്ന ഇത്തരം വിഭജനങ്ങൾ ഒന്നും പകർച്ചവ്യാധി യെ പ്രകൃതിദുരന്തങ്ങളെ യോ തടഞ്ഞുനിർത്താൻ പര്യാപ്തമല്ല .നിപ്പ വൈറസ് മാത്രമല്ല ഇപ്പോൾ പൊറോട്ടയും ലോകത്തെ പിടിച്ചുകുലുക്കിയ കൊണ്ടിരിക്കുകയാണ് .അതുകൊണ്ടുതന്നെ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കടുത്ത നടപടികളും തികഞ്ഞ അച്ചടക്കവും നാം പാലിച്ചേ തീരൂ .പരിസര ശുചിത്വം ഇല്ലായ്മ നമുക്ക് മാത്രമല്ല നമ്മുടെ അയൽക്കാർക്കും ആപത്ത് ഉണ്ടാക്കും .ഈ അവസ്ഥ തുടച്ചുനീക്കുന്നതിന് വളരെ പ്രധാനമാണ് .പരിസര ശുചീകരണത്തിൽ സംബന്ധിച്ച് പ്രാഥമിക സാക്ഷരതയാണ് സാമൂഹിക ജീവികൾ ആദ്യമായി പഠിക്കേണ്ട പാഠം .മാലിന്യ നിർമ്മാർജ്ജനം എന്നത് ജനകീയ പ്രസ്താവനയായി മാറണം .കൊതുക് നിർമ്മാർജ്ജനവും നിറവേറ്റണം .
കോവിഡ് വ്യാപനം തടയാൻ അടച്ചിടും നിയന്ത്രണ നടപടികളും കാരണമായി .കോവി പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകർ ഫാക്ടറി നിർമ്മിത മേൽത്തരം മുഖാവരണം ധരിക്കണം .മറ്റുള്ളവർ വീട്ടിൽ തന്നെ തുന്നിയ മുഖ വരണമോ തൂവാല കൊണ്ട് മുഖം മറച്ചാൽ മതിയാകും .വൈറസിനെ തുരത്താൻ സാമൂഹിക അകൽച്ചയാണ് ആവശ്യം .സാഹചര്യം അറിഞ്ഞുള്ള കൃത്യമായ ഭക്ഷണവും വെള്ളവും ഔഷധങ്ങളും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തും .രോഗിയുടെ ഉമിനീർ പോലുള്ള ശരീരശ്രവങ്ങളിലൂടെ ആണ് രോഗം പടരുന്നത് . ശ്രവങ്ങൾ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും പ്രതലങ്ങളിൽ നിന്നോ ശരീരത്തിൽ ആയാൽ രോഗബാധിത ഉണ്ടാകും .ആളുകൾ കൂട്ടം കൂടി നിൽക്കുമ്പോഴും പരസ്പരം സ്പർശിക്കുമ്പോൾ തുമ്മൽ ചുമ ഹസ്തദാനം എന്നിവയിൽ നിന്നും വൈറസ് രോഗബാധിതർ അല്ലാത്തവരിൽ രോഗം എത്തിയേക്കാം .അതുകൊണ്ട് ആൾക്കൂട്ടത്തിൽ തൽക്കാലം പോവാ തിരിക്കുകയാണ് ഉത്തമം .സംസാരിക്കുമ്പോൾ തെറിക്കുന്ന സൂക്ഷ്മമായ തുപ്പൽ തുള്ളികളുടെ രോഗം വ്യാപിക്കാൻ സാധ്യതയുണ്ട് .സ്രവങ്ങൾ പതിച്ച പ്രതലങ്ങളിൽ തൊട്ട് സ്വന്തം കണ്ണ് മൂക്ക് വായ് എന്നിവയിൽ തൊടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും .മുതിർന്നവർ ജാഗ്രത പാലിക്കണം .ആരാധനാലയങ്ങളിൽ എത്തുന്നവരിൽ ഏറിയപങ്കും മുതിർന്ന പൗരന്മാരും അവർക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും .അങ്ങനെ രോഗം പിടിപെട്ടാൽ അത് മാരകം ആകാനുള്ള സാധ്യത കൂടുതലാണ് .കർശന നിയന്ത്രണത്തോടെ സ്വയം മാറി നിൽക്കുക എന്നതാണ് രോഗവ്യാപനം പ്രതിരോധിക്കാൻ ഉള്ള മാർഗം .എല്ലാ ആളുകളും വീടുകളിൽ സുരക്ഷിതരായി ഇരിക്കട്ടെ .കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം കൈ കൊണ്ട് മറക്കുന്ന ശീലം ഇല്ലാതാക്കുക .തൂവാല ഉപയോഗിക്കുക . ഇതുപോലുള്ള ശുചിത്ത ശ്വസന ശീലങ്ങൾ നാം പരിശീലിക്കണം .പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന മറ്റു വൈറസുകളിൽ നിന്നും ബാക്ടീരിയയിൽ നിന്നും കുട്ടികൾ സംരക്ഷകരായി ഇരിക്കും .
മാസ്ക്ക്ഇൻറെ ശരിയായ ഉപയോഗം എങ്ങനെ എന്ന് മനസ്സിലാക്കി വേണം അത് ധരിക്കേണ്ടത് .കൊറോണാ വൈറസിനെ നശിപ്പിക്കാൻ ഉള്ള കാര്യക്ഷമത ഷോപ്പിൽ ഉണ്ട് .നാം 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകളും മുഖവും നന്നായി കഴുകണം .അത്യാവശ്യമായ യാത്ര വേണ്ടിവന്നാൽ ജലദൗർലഭ്യം ഉണ്ടാകുമ്പോൾ സാനിറ്റൈസർ ഉപയോഗിക്കാം .പ്രായഭേദമന്യേ ആരോഗ്യപരിപാലനത്തിനു ഏവരും ശ്രദ്ധിക്കണം .വൈറ്റമിൻ സി അടങ്ങിയ ആഹാരം കഴിക്കണം .നാം ധാരാളം ജലം കുടിക്കണം .പോഷകാഹാരങ്ങൾ ജീവിതചര്യ ആക്കണം .വ്യായാമം ശീലിക്കണം .അടുക്കള കൃഷി എല്ലാ വീടുകളിലും ഉണ്ടാകണം .
നമ്മുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ ,കൊടും വേനലിലും കാവൽ കരുതൽ ആകുന്ന പോലീസുകാർ ,സമയം മറന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർ ,കൃത്യമായി ഇടപെട്ട് തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരികൾ ,നേതാക്കൾ എന്നിങ്ങനെ സ്വന്തം ജീവൻ പോലും പണയം വെച്ച് കാവൽനിൽക്കുന്ന എല്ലാവരെയും നമുക്ക് ആദരിക്കാം .ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നാ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ട് ഞാനെൻറെ വാക്കുകൾക്ക് വിരാമം ഇടുന്നു .
നമ്മുടെ അടുത്ത തലമുറയെ പ്രകൃതി എന്തെന്ന് അറിയിച്ചു വളർത്തുക അവർ ഇന്ന് ഒരു തൈ നട്ടാൽ നാളെ അത് അവർക്ക് തണൽ നൽകും ശുദ്ധവായു നൽകും എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. അവർ സ്നേഹിക്കട്ടെ പ്രകൃതി എന്തെന്നില്ലാതെ . നല്ല കാലം വിദൂരമല്ല എന്ന് പ്രത്യാശയോടെ ........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|