ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/പോസിറ്റീവ് -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
07:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോസിറ്റീവ് -കഥ

മലനിരകൾപോലെ തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ, നീണ്ടു കിടക്കുന്ന കറുത്ത പാതയിലൂടെ നീങ്ങുന്ന റോൾസ് റോയൽസ് മുതൽ ആൾട്ടോ800 വരെയുള്ള വാഹനങ്ങൾ, കളയാൻ ഒട്ടും സമയമില്ലെന്നമട്ടിൽ തിരക്കുപിടിച്ചോടുന്ന ജനങ്ങൾ. ആ ജനങളുടെ കുട്ടത്തിൽ ഓടുകയാണ് ആഷിക്കെന്ന ചെറുപ്പക്കാരൻ. കേരളത്തിൽ ജനിച്ചു വളർന്ന ആഷിക് ഡിഗ്രിവരെ പഠിച്ചതും കേരളത്തിലാണ്, അതിനുശേഷം എല്ലാ ചെറുപ്പകാരെപോലെ സ്വന്തം നാടുമാടുത്തു അന്യനാട്ടിലേക്കു ചേക്കേറി. ബി.കോമിൽ ബിരുദം നേടിയശേഷം ഒരു പ്രൈവറ്റ് കമ്പനിയിൽ ബാംഗ്ളൂരിൽ വർക്ക്‌ ചെയുന്നു. കിട്ടുന്ന ശമ്പളം അവിടെ ജീവിച്ചു തീർക്കാൻ മാത്രമേ പറ്റു വീട്ടിലേക്കുള്ളതൊന്നും അതിൽ നിന്ന് കിട്ടില്ല. വീട്ടിൽ അച്ഛനും അമ്മയും അണിയനുമുണ്ട്. KSRTC ഡ്രൈവറാണച്ചൻ, അമ്മയ്ക്ക് ജോലിയൊന്നുമില്ല, അനിയൻ +2-നു പഠിക്കുന്നു. ആഷിക്കിന്റെ നിർബന്ധം മൂലമാണ് ബാംഗ്ളൂരിൽ ജോലിക്കുവന്നത്. കഴിഞ്ഞവർഷമാണ് ജോലിയിൽ പ്രേവേശിച്ചത്. പക്ഷേ ഇപ്പോൾ maduthu, കാരണം ആശിക്കുദ്ദേശിച്ചപോലൊരു ജീവിതം അവിടെ കിട്ടിയില്ല. ഒരടിച്ചുപൊളി ജീവിതമാണാഗ്രഹിച്ചതു പക്ഷേ അതിനുള്ള പണം തന്റെ ജോലിയിൽ നിന്നു തികയുന്നില്ല. റൂമിന്റെ വാടകയും മറ്റുചിലവുമെല്ലാം കഴിയുമ്പോൾ തന്നെ കൈയിൽവെക്കാൻപോലും കാശ് തികയുന്നില്ല. പിന്നെ നാട്ടിൽ നിന്നും മാറിയപ്പോളാണ് തന്റെ നാടിന്റെ ഭംഗി ഏതൊരു മനുഷ്യനെപ്പോലെ ആഷികിനും മനസിലായത്. അങ്ങനെ അവൻ തീരുമാനിച്ചു നാട്ടിലേക്കു മടങ്ങാം.

ഈ മാസം 31-നു ജോലി മതിയാക്കി തിരിച്ചുപോകുമെന്നു ആഷിക് തന്റെ കുടെയുള്ളവരോട് പറഞ്ഞു. അന്നൊരു ശനിയാഴ്ച്ച ആയിരുന്നു, ഇപ്പോൾ പഴയതുപോലെ റോഡിൽ തിരക്കില്ലാത്തത് ആഷിക് തന്റെ ഫ്ലാറ്റിന്റെ ജനാലയിലൂടെ നോക്കിയിരുന്നു. കാരണം ഇന്ത്യയിൽ COVID 19-ന്റെ തുടക്കം എല്ലായിടത്തും പ്രേകടമായിത്തുടങ്ങിയതിന്റെ ലക്ഷണമായിരുന്നത്. നാളെയാണ് പ്രധാനമന്ത്രി പറഞ്ഞ 5 മണിക്ക് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന കാര്യം ആഷിക്കോർത്തു. അപ്പോൾ തന്റെ റൂംമേറ്റ് വന്നു പറഞ്ഞു 'നി നാട്ടിൽ പോകുന്നത് 31-നു ശേഷം ആകണമെന്നില്ല ഇപ്പോതന്നെ പോയ്‌ക്കോ, രോഗം കൂടുതൽ വ്യാപിക്കുമെന്നും യാത്രകൾ നിർത്തുമെന്നും എന്റെയൊരു വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് വന്നായിരുന്നു'. 'പക്ഷേ ഞാൻ ഇപ്പൊ തന്നെ പോയാൽ എനിക്കിമാസത്തെ ശമ്പളം കിട്ടില്ല. ഇനിയൊരു പത്തു ദിവസം കുടിയല്ലേയുള്ളു അതിങ്ങനെ പോട്ടെ' ആഷിക് സുഹൃത്തിനോട് പറഞ്ഞു. സുഹൃത്തവനെ നിർബന്ധിച്ചെങ്കിലും പണത്തിനാവശ്യം ആഷിക്കിനായതുകൊണ്ടു അവൻ വിസമ്മതിച്ചു. പിറ്റേന്ന് 5 മണിക്ക് ആഷികും സുഹൃത്തുക്കളും വീടിനു മുകളിൽ നിന്നു പാത്രങ്ങൾ കൊട്ടി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. വാർത്താവെച്ചു നോക്കിയ ആഷിക് കണ്ടു എല്ലാവരും തന്നെ മന്ത്രി ആഹ്വാനം ചെയ്ത കർഫ്യൂ പാലിച്ചെന്നു. ആ സമയം ആഷിക്കിനു മനസ്സിലായി സ്ഥിതി എല്ലായിടത്തും ഗൗരവമാണെന്നു, എല്ലാ ആളുകളും ഒരു പോലെ ഭയപ്പെടുന്നുണ്ടന്നു. ഒടുവിൽ പിറ്റേന്ന് തികളാഴ്ച ഒരു താമസത്തെ തന്റെ ശമ്പളം ഉപേക്ഷിച്ചു സുഹൃത്തു പറഞ്ഞതുപോലെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. അന്ന് രാത്രി തന്നെ ആഷിക് കേരളത്തിലേക്ക് പോകാനുള്ള വണ്ടിയിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാനൊരുങ്ങി. പക്ഷേ ടിക്കറ്റ് എല്ലാംതന്നെ ബുക്ഡ് ആയിരുന്നു. ട്രെയിൻ സർവിസും നിർത്തുന്നതോടെ നാട്ടിലേക്കു മടങ്ങാൻ പറ്റില്ലെന്ന് ആഷിക്കിനു മനസ്സിലായി. ഒടുവിൽ തന്റെ സുഹൃത്തിന്റെ സഹായത്തോടെ കേരളത്തിലേക്ക് പോകുന്ന ഒരു സ്വകാര്യ ബസിൽ ആഷിക്കിനു യാത്ര സൗകര്യമൊരുക്കി, പിറ്റേന്ന് രാവിലെ നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിൽ ആഷിക് കിടന്നു. രാവിലെയെണീറ്റു പോകാനുള്ള തയ്യാറെടുപ്പു നടത്തുമ്പോഴാണ് പോലീസ് റോഡിൽ നിന്നു ചുറ്റുമുള്ള ഫ്ലാറ്റുകളിൽ നിർദ്ദേശം കൊടുക്കുന്നത് ആഷിക് കണ്ടത്. അവരുടെ ഫ്ലാറ്റിലുള്ള മറ്റു മൂന്നുപേർക്ക് Covid പോസിറ്റീവായി അതുകൊണ്ടുതന്നെ അവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പില്നിന്നു ഉത്തരവുവന്നു. ആഷിക് തന്റെ അവസ്ഥ പോലീസിനോട് പറഞ്ഞു പക്ഷേ ഒരു തരത്തിലും അവരുടെ പ്രതികരണം പോസിറ്റീവ് അല്ലായിരുന്നു. അവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല, അവർക്കവരുടെ ഡ്യൂട്ടി ചെയ്തേ പറ്റു. അങ്ങനെ മാർച്ച്‌ 23 മുതൽ ഇന്ന് ഏപ്രിൽ 17 ആകുമ്പോൾ 24 ദിവസം തികയുന്നു തന്റെ വീട്ടിലുള്ള നിരീക്ഷണം. ഇതിന്റെയിടയിൽ പലർക്കും പുതിയ രോഗം സ്ഥിതീകരിച്ചു, പലർക്കും രോഗം ഭേദമായി.

ആഷിക് ആദ്യമായി ബാംഗ്ളൂരിൽ വന്നപ്പോൾ നോക്കുന്നതുപോലെ ജനാലയിലൂടെ പുറത്തേക്കുനോക്കി. അവിടെ ഇപ്പോഴും മലനിരകൾപോലുള്ള കെട്ടിടങ്ങളും, കറുത്ത നീളൻ പതയുമുണ്ട്. പക്ഷേ ഇന്ന് റോൾസ് റോയൽസും ആൾട്ടോ 800 അവിടെയില്ല, തിരക്കുപിടിച്ചോടുന്ന ആളുകളുമില്ല. എല്ലാവരും തങ്ങളുടെ മൽസരങ്ങൾ നിർത്തി വീട്ടിലിരിക്കുന്നു. തന്റെ വീട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തിൽ പോസിറ്റിവ് ഫലം പ്രതീക്ഷിച്ചു ആഷികും വീട്ടിലിരിക്കുന്നു.


ദിൽന മാന്വൽ
IX ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ