ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/സഖീ നിനക്കായ്‌ ......

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരികെയെത്തുമോ നഷ്ടമായതെല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരികെയെത്തുമോ നഷ്ടമായതെല്ലാം ?

സഖീ ....നീയെന്നിൽ നിന്നും
അടർന്നു വീണ ആ നിമിഷം ...
മോഹങ്ങളും ആശകളും ഇല്ലാത്ത
പാഴ്ഭൂമിയായ് മാറി ഞാൻ ....
എങ്ങോട്ടെന്നറിയാതെ ഒഴുകി അകലുന്ന
നദിയായി മാറി ഞാൻ .....
എങ്കിലും ഞാൻ കാത്തിരിക്കും .....
ഈ ഒഴുക്കിലെവിടെയെങ്കിലും നീയുമെന്നോടൊപ്പം ചെരുമെന്ൻ.....
ഒടുവിലൊരു സ്നേഹസമുദ്രമായ് മാറുവാൻ
മറക്കില്ലൊരിക്കലും ഞാൻ സഖീ ....
നീ മാത്രമാനെന്നുമെൻ മനസ്സിൽ ,
നിന്നോർമകളാണെൻ ശ്വാസവും.
കാത്തിരിക്കും നിനക്കായി ഞാൻ ,
വേനലിലും .... വസന്തത്തിലും ..... മഹാമാരിയിലും ....
ഓർക്കുമോ സഖീ നീയെന്നെ
ഒടുവിലെ ശ്വാസത്തിലെങ്കിലും ?
കാത്തിരിക്കും സഖീ നിന്നെ ഞാൻ
          ഒരേകാന്തനായ് ....


 

ചൈതന്യ സി .വി
8 ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത