ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/ആ മഴയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghspattazhi (സംവാദം | സംഭാവനകൾ) (ഗ)
ആ മഴയിൽ

ആങ്ങ് അകലെയായി മഴമേഘങ്ങൾ അവൾ കണ്ടു. പു‍ഞ്ചിരി കൊണ്ട് അവളുടെ മുഖം തുടുത്തു. എന്തിനോ വേണ്ടി അവൾ കാത്തിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിസ്വാർത്ഥമാം സ്നേഹം, കാത്തിരിപ്പ് അവളുടെ കണ്ണുകളിലുണ്ടായിരുന്നു. കോരി ച്ചൊരിയുന്ന മഴക്കുമുമ്പുള്ള ഒരു ഇടിമിന്നൽ. അവൾ ഭയന്ന് അമ്മയുടെ അരികിലേക്ക് ഓടിയെത്തി. അവളുടെ ആ ഭയത്തിൽ ഒന്ന് പുഞ്ചിരിച്ച്,അവളെ പതുക്കെ എടുത്തുകൊണ്ട് വീടിന്റെ ഉമ്മറപ്പടിയിലേക്ക് എത്തി. പതുക്കെ അവളുടെ കൈ അമ്മ പുറത്തേക്കുനീട്ടി. പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ അമ്മയുടെ മുഖത്തേക്കുനോക്കി. പറയാൻ കഴിയാത്ത ഒരു ആഴമേറിയ സൗന്ദര്യത്താൽ നിറഞ്ഞുനിൽക്കുന്ന ഒരു സ്വപ്നത്തിലേക്ക്, തന്റെ പഴയ ഓർമ്മകളിലേക്ക് അവൾ ആ മിഴിയിലൂടെ, ആകുഞ്ഞുനിസ്വാർത്തമായ കണ്ണുകളിലൂടെ നടന്നുനീങ്ങി. അതിൽ അവളിലേക്ക് ആദ്യം എത്തിച്ചേർന്നത് ആ മിഴിയിൽ അലിയുവാനും ആ മിഴികളിൽ. കുത്തിയൊലിക്കുവാനും, ആ മിഴിയിലെ തണുപ്പിന്റെ കോച്ചലാൽ നിറയുവാനുമാണ്. അവൾ കുഞ്ഞിനെ താഴേക്കിറക്കി അവളുടെ കുഞ്ഞു കൈകളിലേക്ക് ഒരു ചെറിയ പാവക്കുട്ടിയെ നൽകി. അവൾ തന്റെ മുറിയിലേക്ക് ചെന്ന് ഒരു കസേരയിൽ ഇരുന്നു. തന്റെ മുന്നിലിരുന്ന ഒരു നോട്ട് ബുക്കിലേക്കും, പേനയിലേക്കും, താൻ അവസാനമായി എഴുതിയ പേജിലേക്കും കണ്ണുകൾ പാഞ്ഞു. പിന്നീട് ആ കണ്ണുകൾ തുറന്നിട്ട ജനലിലൂടെ ഒന്നു നനയാൻ കൊതിക്കുന്ന മഴയിലേക്ക് ചെന്നെത്തി. പിന്നീട് ആ കണ്ണുകൾ നിശൂന്യതയിലേക്ക് പോയി. അവൾ ആ നിശൂന്യതയിലേക്ക് നോക്കിയിരുന്നു.