ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/ആ മഴയിൽ
ആ മഴയിൽ
ആങ്ങ് അകലെയായി മഴമേഘങ്ങൾ അവൾ കണ്ടു. പുഞ്ചിരി കൊണ്ട് അവളുടെ മുഖം തുടുത്തു. എന്തിനോ വേണ്ടി അവൾ കാത്തിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിസ്വാർത്ഥമാം സ്നേഹം, കാത്തിരിപ്പ് അവളുടെ കണ്ണുകളിലുണ്ടായിരുന്നു. കോരി ച്ചൊരിയുന്ന മഴക്കുമുമ്പുള്ള ഒരു ഇടിമിന്നൽ. അവൾ ഭയന്ന് അമ്മയുടെ അരികിലേക്ക് ഓടിയെത്തി. അവളുടെ ആ ഭയത്തിൽ ഒന്ന് പുഞ്ചിരിച്ച്,അവളെ പതുക്കെ എടുത്തുകൊണ്ട് വീടിന്റെ ഉമ്മറപ്പടിയിലേക്ക് എത്തി. പതുക്കെ അവളുടെ കൈ അമ്മ പുറത്തേക്കുനീട്ടി. പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ അമ്മയുടെ മുഖത്തേക്കുനോക്കി. പറയാൻ കഴിയാത്ത ഒരു ആഴമേറിയ സൗന്ദര്യത്താൽ നിറഞ്ഞുനിൽക്കുന്ന ഒരു സ്വപ്നത്തിലേക്ക്, തന്റെ പഴയ ഓർമ്മകളിലേക്ക് അവൾ ആ മിഴിയിലൂടെ, ആകുഞ്ഞുനിസ്വാർത്തമായ കണ്ണുകളിലൂടെ നടന്നുനീങ്ങി. അതിൽ അവളിലേക്ക് ആദ്യം എത്തിച്ചേർന്നത് ആ മിഴിയിൽ അലിയുവാനും ആ മിഴികളിൽ. കുത്തിയൊലിക്കുവാനും, ആ മിഴിയിലെ തണുപ്പിന്റെ കോച്ചലാൽ നിറയുവാനുമാണ്. അവൾ കുഞ്ഞിനെ താഴേക്കിറക്കി അവളുടെ കുഞ്ഞു കൈകളിലേക്ക് ഒരു ചെറിയ പാവക്കുട്ടിയെ നൽകി. അവൾ തന്റെ മുറിയിലേക്ക് ചെന്ന് ഒരു കസേരയിൽ ഇരുന്നു. തന്റെ മുന്നിലിരുന്ന ഒരു നോട്ട് ബുക്കിലേക്കും, പേനയിലേക്കും, താൻ അവസാനമായി എഴുതിയ പേജിലേക്കും കണ്ണുകൾ പാഞ്ഞു. പിന്നീട് ആ കണ്ണുകൾ തുറന്നിട്ട ജനലിലൂടെ ഒന്നു നനയാൻ കൊതിക്കുന്ന മഴയിലേക്ക് ചെന്നെത്തി. പിന്നീട് ആ കണ്ണുകൾ നിശൂന്യതയിലേക്ക് പോയി. അവൾ ആ നിശൂന്യതയിലേക്ക് നോക്കിയിരുന്നു. പെട്ടന്ന് ഒരു സ്വപ്നത്തിൽ നിന്നുണർന്നു അവൾ . അവളുടെ കൈകൾ ചലിക്കാൻ തുടങ്ങി. ആ പേജിൽ അവൾ എഴുത്തുതുടങ്ങി. രാത്രി, തോരാതെ മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു. മുര്റത്തുനിന്ന മുല്ല അപ്പോ൮ പൂത്ത് സുഗന്ധ പരത്തി. കൈകളിൽ തന്നാൽ ഉയർത്താൻ സാധിക്കാത്ത വളകളുമായി ആ മഴയുടെ പ്രിയനായ കാറ്റ് അവളുടെ അഴിച്ചിട്ട മുടിയിലൂടെ തഴുകുന്നു. കണ്ണീരിനു പകരം കണ്ണുകളിൽ നിന്ന് രക്തം ഒഴുകുന്നു. ആ ിരുട്ടിൽ അലിയുവാനായി അവ൮ തൻ്റെ മുറിയിലിരുന്ന ജീവൻ ഓരോ നിമിഷവും കത്തിച്ചുകളയുന്ന മെഴുകുതിരിവെളിച്ചത്തെ അണച്ചു. അവൾ തന്റെ കൈകളെ പുറത്തേക്കിട്ടു. ഓരോ തുള്ളിയും അവളുടെ ഹൃദയത്തിലെത്തി അവളെ ആ മഴയിലേക്കെത്തിച്ചു. അന്നത്തെ ആ ചോരമഴയിലെക്ക്, ഇന്നത്തെ ഈ ഭ്രാന്തമഴയിലേക്ക് എത്തിച്ച ആ ചോരമഴയിലേക്ക്. പെട്ടന്ന് അവൾ ആ സ്വപ്നത്താൽ ഉതിർന്ന ജന്മത്തിന്റെ ആഹ്ലാദത്തിൽ നിന്നുണർന്നു. അമ്മയെന്ന വിളിക്കു പിന്നാലെ ഓടി. അവിടെ പിന്നെയും മഴയിലേക്കിറങ്ങാനായി കാൽച്ചുവടുകൾ വക്കുന്ന ആ കുഞ്ഞുകാലുകൾ അവൾ കണ്ടു, വന്ന് തന്റെ സാരിത്തുമ്പ് പിടിച്ച് അവളെ തന്നിലേക്കു് പിടിച്ചുനിർത്തി. പടികൾ ഓരോന്നായി നടന്ന് അവൾ മഴയിലേക്കിറങ്ങി. അവളോടൊപ്പം ആ ഭ്രാന്തമായ മഴയിൽ ഇടിമിന്നലായും അവൾ പാദസരകിലുക്കത്തിൽ അവൾ നനഞ്ഞ് അലിഞ്ഞ് കുത്തിയൊലിച്ചിറങ്ങി. {
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ