ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/എൻ്റെ ലല്ലു

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ ലല്ലു

'നല്ല മഴയുള്ള ഒരു ദിവസമാണ് അവൻ, ലല്ലു വീട്ടിലെത്തിയത്. നനഞ്ഞു കുതിർന്ന ദേഹത്ത് നോക്കിയാൽ അസ്ഥിക കൂടമാണെന്ന് തോന്നുമായിരുന്നു. 2 ദിവസമായി അവൻ അവിടെയൊക്കെ കറങ്ങി നടന്നിരുന്നത് കണ്ടിരുന്നു അന്ന് വന്ന പ്പോഴുള്ള ചാവാലിലക്ഷണമൊന്നുമല്ല , അവനിപ്പോൾ തടിച്ചുരുണ്ട് മിടുക്കനായി. എൻ്റെ 'ലല്ലു 'ആയി - അതെങ്ങനെയെന്നോ? ഒരു ദിവസം രാവിലെ അവൻ മുഖത്ത് ചോരയുമായി വാതിലിൽക്കൽ വന്ന് കുരച്ചു - ഇറങ്ങി ചെന്ന എന്നേയും ഏട്ടനെയും കൊണ്ട് അവൻ കോഴിക്കൂടിന് മുന്നിലെത്തി അവിടെ ഒരു മരപ്പട്ടിചോരയ ചോരയിൽ കുളിച്ചു കിടക്കുന്നു. കൂട്ടിൽ പേടിച്ച് പമ്മിയിരിക്കുന്ന എൻ്റെ ശാരി ,,മേരി, രാജേശ്വരിമാരുംജoബനും തുമ്പനും - ഓ അവരെ അറിയില്ലേ എൻ്റെ പ്രിയ കൂട്ടുകാർ - സ്കൂളിൽ നിന്നും കിട്ടിയതാണ് രണ്ട് പൂവൻമാരും 3 പിടയും അങ്ങനെ എൻ്റെ പ്രിയപ്പെട്ടവരെ രക്ഷിച്ച വൻ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവനായി -എൻ്റെ ലല്ലുവായി '

കാദംബരി
8A ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ