ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം/അപ്പുവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവും ശുചിത്വവും

"അപ്പു....വന്നേ,എത്ര നേരമായി നീ വെളിയിൽ കളിക്കാൻ തുടങ്ങിയിട്ട്? മതി,നിർത്ത്"അപ്പു അമ്മ പറഞ്ഞതുകേട്ടു് ഓടി വന്നു. നേരെ വീടിനുള്ളിലേക്ക് കയറാൻ നോക്കി. പക്ഷേ അമ്മ പറഞ്ഞു് ,"നില്ക്കു അപ്പു ,കൈയ്യും കാലും മുഖവും ഒക്കെ നന്നായി കഴുകിയിട്ട് കയറൂ ". ശരി അമ്മേ എന്ന് പറഞ്ഞുകൊണ്ട് അവൻ കൈയ്യും കാലും കഴുകാൻ തുടങ്ങി .ടീച്ചർ പറഞ്ഞതുപോലെയാണ് കൈ കഴുകിയത്. അപ്പുവിനു തോന്നിയ സംശയം അവൻ അമ്മയോട് ചോദിച്ചു് . "ഈ കൈയ്യും കാലും ഒക്കെ സോപ്പിട്ട് കഴുകാനും രണ്ട് നേരം കുളിക്കാനും പല്ല് തേക്കാനും നഖം വളരുമ്പോൾ വെട്ടാനും ഈ ടീച്ചർ എന്തിനാണ് അമ്മേ പറയുന്നതു? ഈ കുളിയും പല്ലു്തേപ്പുമെല്ലാം ഒരു നേരം ആക്കിയാൽ എന്താണമ്മേ?"

മ്... അതു പാടില്ല . ടീച്ചർ പറഞ്ഞതിന് ഒരു കാരണമുണ്ട് മോനേ . ഇതൊന്നും ചെയ്തില്ലെങ്കിൽ രോഗാണുക്കൾ പെട്ടെന്ന് നമ്മളേ പിടി കൂടും. അപ്പോൾ ആശുപത്രിയിൽ പോകേണ്ടി വരും. പിന്നെ അപ്പുവിനു പേടിയുള്ള സൂചി എടുക്കേണ്ടിവരും. അതു കേട്ട് അപ്പുവിനു ഭയമായി. അവൻ പറഞ്ഞു് ,"അയ്യോ വേണ്ടമ്മേ, ഞാൻ ടീച്ചർ പറഞ്ഞപോലെതന്നെ എല്ലാം ചെയ്യാം". "പക്ഷേ മോനെ ശരീരവും വസ്ത്രവും മാത്രമല്ല നമ്മുടെ മനസ്സും നല്ലതാവണം .മനസ്സു് നന്നായാൽ മാത്രമാണ് മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിയുന്നതു".

അതെല്ലാം അപ്പു ശ്രദ്ധയോടെ കേട്ട്കൊണ്ടിരുന്നു . അവന്റെ അടുത്ത ചോദ്യത്തിന് മുൻപേ അമ്മ പറഞ്ഞു്," മതി നിർത്തൂ.. ഇന്നു ഇത്രയും ചോദ്യങ്ങൾ മതി. മോന് വിശക്കുന്നില്ലേ?" "ഇന്ന് എന്താണമ്മേ സ്പെഷ്യൽ?"അപ്പു ചോദിച്ചു. "മോനിഷ്ടപ്പെട്ട ഉണ്ണിയപ്പമാണ്". അപ്പുവിന്റെ വായിൽ കപ്പൽ ഓടി തുടങ്ങി. അവനു കൊതി അടക്കാൻ പറ്റിയില്ല. അവൻ അടുക്കളയിലേക്ക് ഓടി....

അഭിരാമി വിജയൻ
6 എ ജി യു പി എസ് നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ