വെള്ളക്കാട് എം എ എം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം
പ്രകൃതി നമ്മുടെ വരദാനം
പ്രകൃതി നമ്മുടെ വരദാനമാണ് ,അമ്മയാണ് .പക്ഷികളുടേയും മൃഗങ്ങളുടേയുംമറ്റു എല്ലാ ജീവജാലങ്ങളുടേയും ജീവവായുവാണ്.നാം ഓരോരുത്തരും പ്രകൃതിയെ സ്നേഹിക്കുന്നു.ജീവജാലങ്ങളെയും സ്നേഹിക്കുന്നു എന്നാൽ ആ സ്നേഹം എന്നും നിലനിൽക്കുമെന്നുറപ്പില്ല. പ്രകൃതിയെ ആശ്രയിച്ചുകഴിയുന്ന ഒരുപാടു ചെറുജീവികളും പക്ഷികളും മൃഗങ്ങളും നമുക്കുചുറ്റുമുണ്ട്. അവയെ കണ്ടില്ലെന്ന് നടിച്ചു് പ്രകൃതിയെ നാം നാനാവിധത്തിൽ ചൂഷണം ചെയ്യുകയാണ്.പ്രകൃതിയുടെ നട്ടെല്ലായ വൃക്ഷങ്ങളെ നാം വേരോടെ പിഴുതെറിയുന്നു അതുപോലെ തന്നെ ചെറുജീവികളുടെയും പക്ഷികളുടെയും വാസസ്ഥലം നശിപ്പിക്കുന്നു.നാം നമ്മെ അതന്നെ നശിപ്പിക്കകയാണ് എന്ന് ഓർക്കാതെ പ്രകൃതിയെ മണ്ണോടു ചേർക്കുകയാണ്. ഓരോ ദിവസവും നാം എഴുന്നേൽക്കുമ്പോൾ പലതരത്തിലുള്ള ശബ്‌ദങ്ങൾ കേൾക്കാറുണ്ട് പക്ഷികളുടെയും മൃഗങ്ങളുടെയും എന്നാൽ ആ ശബ്‌ദത്തിന്റെ നാദമെല്ലാം ഇല്ലാതായിരിക്കുന്നു.ഇതിനെല്ലാം കാരണക്കാർ നമ്മൾ തന്നെയാണ്.എന്ന് നാം ഓർക്കുന്നില്ല വർഷങ്ങൾ മാറി മാറി വരുമ്പോഴും നമ്മുടെ പരിസ്ഥിതിയെ ഇല്ലായ്‌മ ചെയ്യാൻ പലവിധത്തിലുള്ള ദുരന്തങ്ങൾ വന്നു ചേരുന്നു.പേമാരിയായും ഉരുൾപൊട്ടലായും പലവിധത്തിലുള്ള രോഗങ്ങളായും ഇതെല്ലം നാം കണ്ടില്ലെന്നു നടിച്ചു് നാം പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുകയാണ്. പ്രകൃതി ദുരന്തങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്ന്‌വരുന്നത് ജീവിതപാഠങ്ങൾ പഠിപ്പിക്കാനാണ് .എന്നാൽ നാം പഠിക്കുന്നില്ല വയലുകൾ നികത്തി വല്യ വല്യ ഫാക്ടറികളും ഫ്ലാറ്റുകളും നിർമിച്ചു് നാം പണം ഉണ്ടാക്കുന്നു.അതുപോലെ വൻ കൂറ്റൻ മലകൾ നിരത്തി ജലസ്രോതസ്സ് ഇല്ലായ്മചെയ്യുന്നു.മാലിന്യങ്ങൾ കൂട്ടിയിട്ട് ഫലപൂയിഷ്ടത നശിപ്പിക്കുന്നു.ഇതെല്ലം നാം പ്രകൃതിയോട് ചെയുന്ന ദ്രാഹങ്ങളാണ്.,നമ്മുടേതായ താൽപര്യത്തിന് നാം പ്രകൃതിയെ ഇല്ലായ്‌മ ചെയ്യുന്നു. പ്രകൃതിയോടുള്ള ചൂഷണത്തിന്റെ ഫലമായി തുടർച്ചയായി നാം ഓരോ ദുരന്തങ്ങൾ അനുഭവിക്കുന്നു.അതിലൊന്നാണ് ഉരുൾപൊട്ടൽ കുന്നുകൾക്കും മലകൾക്കും തന്നിൽ പിടിച്ചുനിർത്താൻ പറ്റാത്ത അളവിലുള്ള ജലത്തെ മണ്ണാലും മറ്റ് മാലിന്യങ്ങളാലും അതിതീവൃമായി പുറം തള്ളുന്നു.അത് നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു.ഇതുപോലെ മറ്റൊരു ദുരന്തമാണ് വെള്ളപ്പൊക്കവും'കടലാക്രമണവും കാലം തെറ്റിയുള്ള പേമാരിയിൽ നമ്മുടെ ജലസ്രോതസുകൾ നിറഞ്ഞു കവിഞ്ഞൊഴുകുന്നു ഒരുപാട് നാശനഷ്ട്ങ്ങൾ അവിടെയും സംഭവിക്കുന്നു.ഇതെല്ലം ഇല്ലായ്‌മ ചെയ്യാൻ നാം ഓരോരുത്തരുടെയും പരിശ്രമത്തിന്റെ ഫലമായി മാത്രമേ സാധിക്കുകയുള്ളു.ഇനിയും നാം പ്രകൃതിയെ ദ്രോഹിച്ചാൽ പ്രകൃതിയെന്നത് വെറും ഓർമ മാത്രമാവും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ