എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ
ഭൂമിയിലെ മാലാഖ
ആഫ്രിക്ക എന്ന രാജ്യത്തെ ചെറിയ ഒരു ഗ്രാമത്തിൽ രണ്ട് പാവപ്പെട്ട തൊഴിലാളികൾക്ക് ഒരു കുഞ്ഞു ജനിച്ചു അവർ ആ കുഞ്ഞിനെ ഏയ്ഞ്ചൽ മേരീ എന്ന് വിളിച്ചു വളരെ പാടുപെട്ടു അവളുടെ അച്ഛനഅമ്മ മേരിയെ പഠിപ്പിച്ചു വലുതായപ്പോൾ അവളുടെ ഇഷ്ടം പോലെ അവർ മേരിയെ നഴ്സിങ്ങിന് അയച്ചു പഠിക്കാൻ മിടുക്കിയായ മേരിയെ പഠിപ്പിക്കാനായി ആ നാട്ടുകാർ എല്ലാവരും പണം കൊടുത്തു അവരെ സഹായിച്ചു മിടുക്കിയായ അവൾ നല്ല മാർക്കോടെ ജയിക്കുകയും എല്ലാവർക്കും സന്തോഷമാവുകയും ചെയ്തു ജോലിക്കായി അവൾക്ക് വേറെ നാട്ടിലേക്ക് പോകേണ്ടി വന്നു പക്ഷെ, സ്വന്തം നാടിനുവേണ്ടി ജോലിചെയ്യാനായിരുന്നു അവളുടെ സ്വപ്നം എങ്കിലും, ജീവിക്കാൻ പണത്തിനുവേണ്ടി അവൾ മറുനാട്ടിൽ ജോലിക്ക് പോയി. അവിടെ വെച്ച അവളുടെ ഒപ്പം ജോലിചെയ്യുന്ന മിടുക്കനായ ഒരാളുമായി സ്നേഹത്തിലായി. വീട്ടുകാരുടെ സമ്മതത്തോടുകൂടി അവനെ വിവാഹം കഴിച്ചു. ഒരുപാടു താമസിയാതെ അവൾ ഗർഭിണിയായി അപ്പോഴാണ് വില്ലനായിട്ട് ലോകം മുഴുവൻ കൊറോണ പടരുന്നത് അവളുടെ ജന്മനാട്ടിലെ കൊറോണ പിടിച്ചെന്നറിയുന്ന അവൾ തന്റെ ജോലിവിട്ടു നാട്ടിലെത്തി അവിടുത്തെ ആളുകളെ സേവിക്കുന്നതിൽ മുഴുകി നാട്ടിലെ സാധാരണ ഹോസ്പിറ്റലിൽ അവശയായ രോഗികളെ പരിചരിക്കുന്നതിനൊപ്പം അവരുടെ മോശം അവസ്ഥ ലോകത്തിനു മുന്നിൽ എത്തിക്കാൻ അവൾ വലിയ പങ്കു വഹിച്ചു മുൻപ് ജോലി ചെയ്തിരുന്നടുത്തുനിന്നും അല്ലാതെയും ഒരുപാട് സഹായങ്ങൾ ആ നാടിനെ തേടി വന്നു.
ഇല്ലത്തിനിടയിലും പൂർണഗർഭിണിയായ അവൾ തളരാതെ കടമകൾ ചെയ്തുകൊണ്ടിരുന്നു.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ