ഹൈസ്ക്കൂൾ റാന്നി പെരുനാട്/അക്ഷരവൃക്ഷം/അപ്പുവിന്റെ ജീവിതത്തിലെ ആദ്യസമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന്റെ ജീവിതത്തിലെ ആദ്യസമ്മാനം

അപ്പു ഒരു കൊച്ചു കുട്ടിയാണ്.അവന് അമ്മ മാത്രമേ ഉളളൂ.അപ്പന്റെ മരണശേഷം അമ്മയും അവനും തികഞ്ഞ ഏകാന്തതയിൽ ആയിരുന്നു കഴിഞ്ഞത്.ഒരു ദിവസം അപ്പുവിന്റെ സ്കൂളിൽ ഓട്ടമത്സരം നടത്താൻ തീരുമാനമായി.എന്നാൽ അച്ഛന്റെ വേർപാടും ഒറ്റപ്പെടലും ആ രണ്ടാം ക്ളാസ്സുകാരനെ വളരെ തളർത്തി.

അവൻ വീട്ടിൽ ചെന്ന് അമ്മയോടു കാര്യം പറഞ്ഞു.അമ്മ അവനോടു ചോദിച്ചു,”മോനെന്താ ഒന്നിനും ചേരാഞ്ഞത്?”അവന്റെ മറുപടി ഇതായിരുന്നു, അമ്മേ എനിക്ക് ഒരു ഉൻമേഷവും ഇല്ല.എന്റെ കൂട്ടുകാരെല്ലാം അച്ഛൻമാരോടൊപ്പം വരുമ്പോൾ ഞാൻ മാത്രം....വ

അമ്മ അവനെ ചേർത്തുപിടിച്ചു.നെറുകയിൽ ഉമ്മ വെച്ചു.എന്നിട്ടു പറഞ്ഞു."മോനെ, മോൻ വിഷമിക്കണ്ട.ഒരു കാര്യത്തിനും നീ പിറകോട്ടു നില്ക്കുന്നത് അമ്മക്കു സഹിക്കില്ല.കളിച്ചു തോല്ക്കുന്നതാണ് പങ്കെടുക്കാതെ ഇരിക്കുന്നതിനേക്കാളും നല്ലത്.മോൻ വലിയ ആളാകുണമെന്നായിരുന്നു അച്ഛൻേറയും ആഗ്രഹം.”കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അമ്മ അവനെ വീണ്ടും ഉമ്മ വെച്ചു.

അന്ന് പതിവിലും സന്തോഷത്തിലാണ് അപ്പു സ്ക്കൂളിൽ പോയത്.അവൻ ഓട്ടമത്സരത്തിനു പേര് നൽകി.ഉച്ചക്കു ശേഷമായിരുന്നു മത്സരം.അമ്മയുടേയും അച്ഛൻേറയും സ്വപ്നങ്ങൾ മനസ്സിലേറ്റി അവൻ ഓടി.കൂട്ടുകാർ ആർത്തു വിളിച്ചു.അപ്പു ഒന്നാമതെത്തി.ക്ളാസ്സ് ടീച്ചർ ഓടിയെത്തി അവനെ വാരിപ്പുണർന്നു.

സമ്മാനം ഏറ്റു വാങ്ങിയപ്പോൾ അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.തനിക്കു കിട്ടിയ ആദ്യ സമ്മാനം. വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ അമ്മ കാത്തിരുപ്പുണ്ടായിരുന്നു.അവൻ സമ്മാനം അമ്മയെ ഏല്പിച്ചു.അവൻ സമ്മാനം അച്ഛൻെറ ഫോട്ടോയുടെ മുൻപിൽ വെച്ചു.ദു:ഖങ്ങളും സങ്കടങ്ങളും വഴിക്കു വിട്ട് സ്വപ്നങ്ങളുടെ വഴിയേ പതറാതെ മുന്നേറുന്നവരാണ് യഥാർത്ഥ വിജയി.

സ്മിത സാബു
8 ഹൈസ്കൂൾ റാന്നി പെരുനാട്
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ