എടക്കര കൊളക്കാ‌ട് യു പി എസ്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color=2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി

പച്ചപ്പു നിറഞ്ഞ വയലേലകളും കുന്നിൻ നിരകളും ഇനി സ്വപ്നത്തിൽ മാത്രം. പലതരം പക്ഷികളും മൃഗങ്ങളും ഇന്ന് വംശനാശത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം. ഒഴുകുന്ന ജലാശയങ്ങൾ എല്ലാം മലിനമാണ്. വയലുകൾ നികത്തി കെട്ടിടങ്ങൾ പണിയുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തി വലിയ ഫാക്ടറികൾ ഉയരുന്നു. സ്ഥലപരിമിതി മൂലം കുഴൽ കിണറുകളുടെ എണ്ണം പെരുകുന്നു. വാഹനങ്ങളിൽ നിന്നും വരുന്ന പുകയും വ്യവസായശാലകളിൽ നിന്നുള്ള മലിനമായ പുകയും പരിസ്ഥിതിയെ മലിനമാക്കുന്നതിൽ ഒന്നാം സ്ഥാനം വഹിക്കുന്നു. അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾ ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് ശാപം തന്നെ. ഇനി ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവുമോ ?

അനുതീർത്ഥ ബി മുരളി
6 എ എടക്കര കൊളക്കാട് എ യു പി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം