സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''ഈ ആത്മസമർപ്പണത്തിന് സല്യൂട്ട് ! '''

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ആത്മസമർപ്പണത്തിന് സല്യൂട്ട് !

ഡോക്ടർ, ഈ രോഗിയുടെ നില അതീവ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. രാവിലെ അത്ര കുഴപ്പമൊന്നും ഇല്ലാതിരുന്നതുകൊണ്ടാണ് ഓക്സിജൻ മാസ്ക് വയ്ക്കാതിരുന്നത്. ആകെയുള്ള ഒരു പി. പി. ഇ കിറ്റ് ധരിച്ചു കൊണ്ട് രഞ്ജിത്ത് ഡോക്ടർ സെക്കന്റ്‌ ഫ്ലോറിൽ റൗണ്ട്സിന് പോയിരിക്കുകയാണ്. അവിടെ വേറൊരു രോഗിയുടെ നിലയും അൽപം ഗുരുതരമാണ്. 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ വിവരമറിയാൻ 6 മണിക്കൂർ നേരമുള്ള ഷിഫ്റ്റ്‌ ഡ്യൂട്ടിക്കു ശേഷം ഭർത്താവിനെ വിളിക്കാൻ ഒരുങ്ങിയ ഡോ.രമയോട് ഒരു നഴ്സ് കിതച്ചു കൊണ്ട് വന്നു പറഞ്ഞു." "ബാക്കിയുള്ള രണ്ടു ഡോക്ടർമാർ പേടിച്ചു മാറി നിൽക്കുകയാണ് " . പ്യൂൺ രമണി കൂട്ടിച്ചേർത്തു. " ഇപ്പോൾ എന്താ ചെയ്യുക... രമണീ ഇവിടെ പ്ലാസ്റ്റിക് ഷീറ്റ് വല്ലതുമുണ്ടോ?" ഡോ.രമയ്ക്ക് ആവലാതിയായി. " ഉണ്ട് മാഡം. ഞാനിന്നലെ സ്റ്റോർ റൂം വൃത്തിയാക്കിയപ്പോൾ ഒരു നീണ്ട ഷീറ്റ് കിട്ടിയിരുന്നു. ഞാനിപ്പോൾ അത് എടുത്തു കൊണ്ടു വരാം." രണ്ട് മാസം പ്രായമുള്ള തൻ്റെ കുഞ്ഞിനെയും ഭർത്താവിനെയും എന്തിന് സ്വന്തം ജീവൻ തന്നെ മറന്നു കൊണ്ട് ഒരു എൻ 95 മാസ്കിൻ്റെയും ശരീരത്തിൽ വലിച്ചുകെട്ടിയ ഒരു പ്ലാസ്റ്റിക് ഷീറ്റിന്റെയും മാത്രം ബലത്തിൽ അത്യാസന്ന നിലയിലുള്ള ആ കോവിഡ് രോഗിയുടെ അടുത്തേക്ക് ഡോ.രമ പോയി. കുറച്ചു നേരത്തിനു ശേഷം രമ ഡോക്ടർ പുറത്തിറങ്ങി. ദേഹം മുഴുവൻ അണുനാശിനി സ്പ്രേ ചെയ്ത് നേരേ ക്യാബിനിലേക്ക് പോയി. എന്നിട്ട് രഞ്ജിത്ത് ഡോക്ടറെ ഫോൺ കാൾ ചെയ്തു. അപ്പോഴേയ്ക്കും എല്ലാവരും കാര്യങ്ങളറിഞ്ഞിരുന്നു. പി പി ഇ കിറ്റ് ധരിച്ചിരുന്ന ഡോ.രഞ്ജിത്ത് വേഗം വന്ന് ഡോ.രമയുടെ സ്രവം എടുത്തു. എന്നിട്ട് രണ്ട് പേരുടെ സഹായത്തോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അപ്പോഴേയ്ക്കും ഗുരുതരനിലയിലായിരുന്ന ആ കോവിഡ് രോഗിയുടെ നില ഡോക്ടറുടെ പെട്ടെന്നുള്ള ഇടപെടൽ കൊണ്ട് സാധാരണ നിലയിലായി. ഡോക്ടറുടെ പരിശോധനക്കയച്ച സ്രവത്തിൽ കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തി. ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ കടന്നു കൊണ്ട് സ്വന്തം കുഞ്ഞിനുള്ള പാൽ ഒരു നിപ്പിൾ കുപ്പിയിലേക്ക് മാറ്റി. സുരക്ഷാ ഉപകരണങ്ങളോടു കൂടി അത് കൊണ്ടു പോകുമ്പോൾ ആ അമ്മ മനസ് നീറുന്നുണ്ടായിരുന്നു. എങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ തനിക്കായല്ലോ എന്ന ആശ്വാസത്തോടെ രമ ഡോക്ടർ അത് മായ്ക്കാൻ ശ്രമിച്ചു. രണ്ട്, മൂന്നാഴ്ച്ച കഴിഞ്ഞപ്പോഴേയ്ക്കും രമ ഡോക്ടറുടെ രോഗം ഭേദമായിത്തുടങ്ങിയിരുന്നു. ഒരു മാസം കൊണ്ട് രോഗം പൂർണ്ണമായും ഭേദമായി.തുടർന്ന് വീട്ടിൽ എത്തിയപ്പോൾ 14 ദിവസം സെൽഫ് ക്വാറന്റൈൻ നിർദേശിച്ചു.അതും കഴിഞ്ഞ് ഫോൺ തുറന്ന് നോക്കുമ്പോൾ 50ൽ അധികം മിസ് കോളുകളും ഒട്ടേറെ മെസേജുകളും!!! എല്ലാം ഡോക്ടറെ അഭിനന്ദിക്കുവാൻ വേണ്ടിയുള്ളതായിരുന്നു. കേരള സർക്കാർ ഈ ആത്മസമർപ്പണത്തിനു പാരിതോഷികമായി നൽകിയ കാഷ് അവാർഡും തൻ്റെ ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോക്ടർ നൽകി.ഇതിനെല്ലാം ശേഷം രാവിലെ മുതൽ ഷിഫ്റ്റ്‌ പ്രകാരം ഡോ.രമ വീണ്ടും രോഗികളെ പരിചരിക്കാനായ് ഹോസ്പിറ്റലിലേക്ക് പോകുന്നത് നോക്കി രമയുടെ ഭർത്താവ് അഭിമാനത്തോടെ നിന്നു. ഈ ഡോക്ടറുടെ ഭർത്താവാകാൻ തനിക്ക് കഴിഞ്ഞല്ലോ എന്നോർത്തു കൊണ്ട്.......

അമയ റീത്ത ഷിബു
7 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത