ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം "രോഗം ഉണ്ടായിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗംവരാതെ നോക്കുന്നത്"
ഇന്നു നമ്മുടെ പരസ്യങ്ങളിലും മറ്റു നവമാധ്യമങ്ങളിലും സ്ഥിരമായി കേൾക്കുന്ന വാചകമാണിത്, അതെ, രോഗം വരുന്നതിനു മുമ്പ് തന്നെ രോഗം വരാതെ സൂക്ഷിക്കുന്നതാണ് അത്യുത്തമം. കൊറോണ വൈറസ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും അർത്ഥവത്തായ വാചകം തന്നെയാണിത്. ഇന്നത്തെ തലമുറയ്ക്ക് രോഗ പ്രതിരോധ ശക്തി കുറഞ്ഞു വരുന്നതു തന്നെയാണ് ഈ മഹാമാരിയുടെ പകർച്ച ഇത്രയധികം വഷളാക്കിയത്. എന്താണ് രോഗപ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. രോഗകാരികളിൽ നിന്ന് നമ്മുടെ ശരീരം സ്വയം ഉണ്ടാക്കിയെടുക്കുന്ന പ്രതിരോധമാണ് രോഗപ്രതിരോധം. ഈ രോഗപ്രതിരോധം നമ്മുടെ ആൻറിബയോട്ടിക്കുകൾ ഇംഗ്ലീഷ് മരുന്നുകളും കഴിച്ച് ഉണ്ടാകുന്നതല്ല, മറിച്ച് നമ്മുടെ തനതായ ഭക്ഷണരീതികളാണ് ഒരാളുടെ രോഗപ്രതിരോധം നിർണയിക്കുന്നത്. രോഗപ്രതിരോധം നിർണയിക്കുന്നതിൽതിൽ ജനിതക ഘടകം പ്രധാന പങ്കുവഹിക്കുന്നുണ്ട്. എങ്കിലും ഭക്ഷണരീതികൾ രോഗപ്രതിരോധത്തിന് വഹിക്കുന്ന സ്ഥാനം നമുക്ക് വിസ്മരിക്കാനാവില്ല. ഇന്നത്തെ തലമുറ തുടർച്ചയായി നേരിട്ടു കൊണ്ടിരിക്കുന്ന ഈ രോഗങ്ങൾക്കുള്ള പ്രധാന കാരണം രോഗപ്രതിരോധം കുറഞ്ഞുവരുന്നത് തന്നെയാണ്. മാറി വരുന്ന ആഹാരശീലങ്ങളും അനിയന്ത്രിത ഭക്ഷണങ്ങളും ആണ് ഇതിനുള്ള പ്രധാന കാരണം. നാടൻ ഭക്ഷണ ശൈലിയിൽനിന്ന് ഹോട്ടൽ ഭക്ഷണശൈലിയിലേക്കുള്ള നമ്മുടെ കുതിപ്പ് ഇതിൻറെ ആഴം വർദ്ധിപ്പിക്കുന്നു. വ്യക്തി ശുചിത്വത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്ന മലയാളികൾ പരിസര ശുചിത്വത്തിന് അത്ര പ്രാധാന്യം നൽകുന്നില്ല എന്നതും നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നതിന് കാരണമാകുന്നു. നമ്മുടെ മുൻ തലമുറ പിന്തുടർന്നു വന്നിരുന്ന ഭക്ഷണരീതികളും ജീവിതശൈലികളും ആരോഗ്യ അറിവുകളും ആധുനികശാസ്ത്ര അറിവുകളുമായി സമന്വയിപ്പിച്ച് ഒരു പുതിയ ഭക്ഷണ ശീലവും ജീവിതശൈലിയും അനുവർത്തിക്കുന്നതിലൂടെ മാത്രമേ ഇനിയുള്ള തലമുറയിൽ ക്ഷയിച്ചു കൊണ്ടിരിക്കുന്ന രോഗ പ്രതിരോധ ശേഷി വീണ്ടെടുത്ത് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനാവു. ഇതിനായി നമ്മൾ ഓരോരുത്തരും ശ്രദ്ധയൂന്നേണ്ടതുണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ