സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ......

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം, രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ......

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും ബന്ധപ്പെട്ടുകിടക്കുന്നു. നാം ഒരുപാട് തവണ കേട്ടിട്ടുള്ളതാണ് പരിസ്ഥിതി സംരക്ഷണം എന്നത് .സത്യത്തിൽ എന്താണ് പരിസ്ഥിതി സംരക്ഷണം? പരിസ്ഥിതിയെ സ്വന്തം വീടെന്നെപോലെ സ്നേഹിക്കലും വൃത്തിയായി സൂക്ഷിക്കലും, അതിൻ്റെ നിലനിൽപ്പിനു വേണ്ടി പ്രവർത്തിക്കലും ആണ് അത്. നമ്മുടെ പരിസ്ഥിതിയാണ് നമ്മെ നിലനിർത്തുന്നത് അതില്ലെങ്കിൽ നമ്മളില്ല. നല്ല ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നല്ല ആരോഗ്യത്തിന് ശുചിത്വം ഒരു പ്രധാനഘടകമാണ്. ശുചിത്വം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. പരിസ്ഥിതിയുടെ സംരക്ഷണത്തിലൂടെയും നല്ല ശുചിത്വത്തിലുടെയും നമുക്ക് ഉത്തമമായ രോഗ പ്രതിരോധശേഷി വളർത്താനാവും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാളും നല്ലത് രോഗം വരാതെ നോക്കുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ രോഗ പ്രതിരോധശേഷി വളരെ അത്യാവശ്യമാണ് വൈറസുകൾ പടർന്നു പിടിക്കുന്ന ഇക്കലത്ത് നല്ല രോഗപ്രതിരോധശേഷി മാത്രമാണ് മരുന്ന്. നല്ല ശുചിത്യത്തോടെ, വൃത്തിയുള്ള പരിസ്ഥിതിയിൽ ജീവിക്കുന്നതിലൂടെ നമുക്ക് നമ്മളുടെ രോഗ പ്രതിരോധം വർധിപ്പിക്കാം. രോഗ പ്രതിരോധത്തിൻ്റെ കുറവു മൂലമാണ് കൊറോണ എന്ന വൈറസ് ഇന്ന് ലോകത്തെ കീഴടക്കിയത്. നല്ല പ്രതിരോധശേഷി ഉള്ളവർ മാത്രമാണ് മികച്ച പരി ചരണ ത്തിലൂടെ പോലും രക്ഷപ്പെട്ടത്.

നമ്മൾ കേരളീയർ കൊറോണയെപ്പോലും ഒരു പരിധിവരെ  പിടിച്ചു നിർത്തിയെങ്കിൽ പോലും..... കേരളത്തിൽ നിപ്പ, സിക്ക, ഇപ്പോൾ കൊറോണ എന്നിങ്ങനെ വൈറസുകൾ വരുന്നു എന്നത് ആശങ്കജനകമായ കാര്യമാണ്. അത്യാവശ്യം നല്ല രോഗപ്രതിരൊധശേഷി ഉള്ളവരാണ് നമ്മൾ, എന്നിട്ടും നമ്മുടെ നാടിൻ്റെ രോഗ പ്രതിരോധം മോശമാണ് എല്ലാ രോഗങ്ങളും ഇവിടെ വ്യാപിക്കുന്നു. ഇതിൻ്റെ കാരണം മറ്റൊന്നുമല്ല പരിസ്ഥിതിയുടെ നശീകരണവും, ശുചിത്വമില്ലായിമയുമാണ്. ഇനിയും നാമത് തിരിച്ചറിയാതെ പോവരുത്. അതു കൊണ്ടു തന്നെയാണ് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പറയുന്നതും. പരിസ്ഥിതിയെ സംരക്ഷിച്ചും, നല്ല ശുചിത്വം ശീലിച്ചും നമുക്ക് വൈറസുകളുടെ മുമ്പിൽ രോഗ പ്രതിരോധത്തിൻ്റെ ഒരു വന്മതിൽ സ്ഥാപിച്ചുകൊണ്ട്  മുന്നേറാം..

ഖദീജ മുഹമ്മദ്
12 ഡി 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം