എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ ഉമ്മയെകണ്ണുതുറപ്പിച്ച മകൾ
ഉമ്മയെകണ്ണുതുറപ്പിച്ച മകൾ
കാക്കകളുടെ ക്രാ ക്രാ എന്നുള്ള ശബ്ദം കേട്ടിട്ടാണ് ആയിഷ ഉണർന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കിയ അവൾ കണ്ടത് വീടിന്റെ പിന്നാമ്പുറത്തെ മുറ്റം അലങ്കോലമായി കിടക്കുന്നതാണ്. കാക്കകൾ വേസ്റ്റ് ബാസ്കറ്റ് മുഴുവൻ കച്ചറകൾ വലിച്ചിടുന്നു മുഴുവൻ വൃത്തികേട് ആയിരിക്കുന്നു, അയ്യോ..... ഇതെന്താ ആയിഷ പറഞ്ഞു. ടീച്ചർ പറഞ്ഞതല്ലേ വീടും പരിസരവും വൃത്തിയായി ഇരിക്കണമെന്ന് അതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കേണ്ടത് എന്റെ കടമയാണ്. ആ എട്ടുവയസ്സുകാരി ചൂലുകൊണ്ട് പിന്നാമ്പുറത്തേക്ക് ഓടി. നേരം പുലർന്നില്ല അപ്പോഴേക്കും കളിക്കാനിറങ്ങി പെണ്ണ് ഉമ്മ പിറുപിറുത്തു കൊണ്ടിരുന്നു. അതൊന്നും വകവെ ക്കാതെ ആയിഷ വൃത്തിയാക്കാനായി ചൂലെടുത്തു. ഇത് കണ്ട് ഉമ്മ അത്ഭുതപ്പെട്ടു. ഇത്രയും ചെറിയ പ്രായത്തിൽ എന്റെ പൊന്നു മോൾക്ക് എന്തൊരു ഉത്തരവാദിത്വമാണ്.ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. " ശുചിത്വം ഉണ്ടെങ്കിൽ ശുശ്രൂഷ വേണ്ട"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ