എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ആരോഗ്യവും മാറി വരുന്ന ഭക്ഷണ ശീലവും
ആരോഗ്യവും മാറി വരുന്ന ഭക്ഷണ ശീലവും
നമ്മുടെ കണ്ണുകളെ ആകർഷിക്കുന്ന പുതിയ കാലത്തിന്റെ പ്രലോഭനങ്ങളിൽ നാം അകപ്പെട്ടിരിക്കുകയാണ്. പുതിയ തലമുറ ആഡംബര ജീവിതത്തെയും പുതിയ കാഴ്ചപ്പാടുകളെയും ഇഷ്‌ടപ്പെടുന്നവരാണ്.പഴയതലമുറയിലെ ആളുകളുടെ ആരോഗ്യവും അധ്വാനവും ഒന്നും തന്നെ ഇന്നത്തെ ആളുകൾക്ക് കൂട്ടായി ഇല്ല. കാരണം അവരുടെ ജീവിതരീതിയിലും ഭാഷണരീതിയിലും വന്ന മാറ്റമാണ്. ഇന്ന് പുതുതലമുറയുടെ ഇഷ്ടാവിഭാവങ്ങളിൽ നാടൻ വിഭവങ്ങൾ മാറി ഫാസ്റ്റ് ഫുഡും, കൂൾ ഡ്രിങ്ക്‌സും അങ്ങനെ ചില ഭക്ഷണങ്ങൾ കടന്നു കയറിയിരുന്നു.ഇതിലൂടെ മനുഷ്യന്റെ ശരീരത്തിൽ എന്തെല്ലാം ദോഷങ്ങൾ ഉണ്ടാകുവെന്നും അതിന്റെ പരിണാമഫലം എന്താണെന്നും അവർ മനസ്സിലാക്കുന്നില്ല . പഴയ തലമുറയിലെ ആളുകളുടെ ആരോഗ്യത്തിന് പ്രധാനകാരണം അവരുടെ ഭക്ഷണ ശീലമാണ്. അവർ സ്വന്തമായി നട്ടുവളർത്തിയ വിഭവങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. അതിനാൽ അവർക്ക് അസുഖങ്ങളോ മറ്റു ശാരീരിക വിഷമങ്ങളോ ഉണ്ടായിട്ടില്ല. എന്നാൽ,എന്ന് മനുഷ്യൻ ഫാസ്റ്റ് ഫുഡിലൂടെ കാൻസർ, ഫാറ്റി ലിവർ തുടങ്ങി പല മാരക രോഗങ്ങളിലേക്ക് അകപ്പെടുകയാണ്. ചില നിമിഷങ്ങളിൽ ഫാസ്റ്റ് ഫുഡ് നമ്മെ സന്തോഷിപ്പിച്ചേക്കാം എന്നാൽ, ജീവിതത്തിലെ വലിയ സന്തോഷനിമിഷങ്ങളെ തല്ലി കെടുത്തി ഏറ്റവും വലിയ ദുഃഖമായി മാറുന്നു. പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണം അവരുടെ ശരീരം അനങ്ങാത്തയുള്ള ജോലിയും അദ്വാനിക്കുവാനുള്ള മടിയുമാണ്.മണ്ണിൽ പണിയെടുക്കുന്നത് മോശമായി കാണാതെ , ജോലി തിരക്കുകൾക്കിടയിലും കുറച്ചു നേരം മണ്ണിൽ പണിയടുക്കുവാൻ മനസ് കാണിച്ചാൽ രോഗങ്ങൾ വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ നമുക്ക് കഴിയും. അദ്ധ്വാനിക്കുവാനുള്ള മനസാണ് നമ്മുടെയൊക്കെ അമ്മുമ്മമാരുടെയും അപ്പുപ്പന്മാരുടെയും ആരോഗത്തിന്റെ രഹസ്യം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ