സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അഹങ്കാരം - ആപത്തിലേക്കുള്ള വാതിൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഹങ്കാരം - ആപത്തിലേക്കുള്ള വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹങ്കാരം - ആപത്തിലേക്കുള്ള വാതിൽ

അഹങ്കാരിയും കർക്കശക്കാരനുമാണ് രഘു. എല്ലാവരോടും ദേഷ്യമാണ് അയാൾക്ക്. അയാൾ എന്നും നടക്കാനിറങ്ങും. അയാളുടെ തലവട്ടം കാണുമ്പോൾതന്നെ ആളുകൾക്ക് ഭയമാണ്. ലോക്ക് ഡൗൺ കാലമാണ് എന്നറിഞ്ഞിട്ടും അയാൾ പതിവുപോലെ നടക്കാനിറങ്ങുമായിരുന്നു. ആരൊക്കെ പറഞ്ഞിട്ടും അയാൾ അനുസരിച്ചില്ല.

ഒരു ദിവസം അയാൾ പതിവുപോലെ നടക്കാനിറങ്ങി. ദിനവും നടക്കുന്ന വഴിയിൽ അയാൾ ആരെയും കണ്ടില്ല. സ്ഥിരം ചായകുടിക്കുന്ന ഹോട്ടലും അടഞ്ഞുകിടക്കുന്നു. എന്നിട്ടും തോൾവാലുപോലുള്ള മീശയും പിരിച്ച് അയാൾ മുന്നോട്ടുനടന്നു. തന്റെ പിന്നാലെ ആരോ വരുന്നതായി അയാൾക്കു തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ ശരീരത്തിൽ നിറയെ മുള്ളുകൾ ഉള്ള കുറെ വികൃതരൂപങ്ങൾ. അവ രഘുവിനെ ലക്ഷ്യമാക്കി നടന്നു. അയാളുടെ ചുറ്റും കുറെ വികൃതരൂപങ്ങൾ. പകച്ചുനിൽക്കുകയാണ് അയാൾ. ദൂരെ നിന്ന് ആംബുലൻസിന്റെയും പോലീസ് വണ്ടിയുടെയും ശബ്ദം അയാൾക്കു കേൾക്കാം. ഈ ശബ്ദം കേട്ടതും ആ വികൃതരൂപങ്ങൾ ഓടി മറഞ്ഞു. അയാൾ ഞെട്ടി എഴുന്നേറ്റു. അതൊരു സ്വപ്നമായിരുന്നു. അയാൾ ഈ സ്വപ്നത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞു. ഭാര്യ മറുപടി പറഞ്ഞു "സമയത്ത് പുറത്തിറങ്ങരുത് എന്ന് പറയുന്നത് വെറുതെയല്ല. അത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഇനി ലോക്ക് ഡൗൺ കഴിയും വരെ നിങ്ങൾ പുറത്തിറങ്ങരുത്. ഈ സമയത്ത് വാശിയല്ല, അനുസരണയും ജാഗ്രതയുമാണ് വേണ്ടത്." അയാൾക്ക് തൻ്റെ തെറ്റ് മനസ്സിലായി. അന്ന് അയാൾ തീരുമാനിച്ചു; കൊറോണ എന്നാ ആപത്തിലേക്കുള്ള വാതിൽ കൊട്ടിയടയ്ക്കാൻ.

നിമിയ ജോസഫ്
9 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ