പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/അക്ഷരവൃക്ഷം/ ഒരുമയുടെ ശക്തി
ഒരുമയുടെ ശക്തി
നഗരമധ്യത്തിലെ സ്കൂളിൽ അദ്ധ്യാപകരും കുട്ടികളും കൂടി മരത്തണലിൽ ചർച്ചയിൽ മുഴുകിയ സമയം . അധ്യാപകൻ കുട്ടികൾക്ക് ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞു കൊടുക്കുന്നു അങ്ങകലെ ഒരു ചെറിയ ഗ്രാമം .അവിടുത്തെ ആളുകൾ പാവപ്പെട്ടവരും വിദ്യാഭ്യാസം ഇല്ലാത്തവരും ആയിരുന്നു .അവർ അറിയാതെ തന്നെ ഒരു വലിയ വിപത്തും അവരെ കാർന്നു തിന്നാൻ തുടങ്ങി .അത് അറിയാതെ ഗ്രാമവാസികൾ ജീവിച്ചു .ഒരു ദിവസം ഗ്രാമവീഥിയിലൂടെ നടന്നു നീങ്ങിയ അയാൾ മയങ്ങി വീണു .ഉടൻതന്നെ അവിടെയുള്ളവർ അയാളെ വൈദ്യന്റെ അടുക്കൽ എത്തിച്ചു .കൂടെ വന്നവരിൽ ഒരാൾ ചോദിച്ചു "എന്ത് കുഴപ്പമാണ് അദ്ദേഹത്തിന്?" "പേടിക്കേണ്ട ,ഒരു ചെറിയ തലചുറ്റൽ "വൈദ്യൻ മറുപടി പറഞ്ഞു .ഇതിനുള്ള മരുന്ന് ഞാൻ ഇപ്പോൾ തന്നെ തരാം .എല്ലാവരും വിശ്വസിച്ചു .പക്ഷെ അത് ആ ഗ്രാമത്തെ കൊന്നുകളയുന്ന മഹാമാരിയാണെന്നു അവർ അറിഞ്ഞില്ല . ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയി . ആളുകളാവട്ടെ ഓരോരുത്തരായി മരിച്ചു വീണു കൊണ്ടിരുന്നു .ഇത് കണ്ടു ഗ്രാമവാസികൾ ഭയചകിതരായി മാറി താമസിക്കാൻ തുടങ്ങി .എന്നാൽ അങ്ങനെയൊന്നും അത് അവസാനിച്ചില്ല .....അങ്ങനെയിരിക്കെ ഒരു പണ്ഡിതൻ ആ ഗ്രാമത്തിലെത്തി .അവിടുത്തെ ആളുകളുടെ ദയനീയസ്‌ഥിതി കണ്ട അദ്ദേഹം എല്ലാവരെയും വിളിച്ചു കൂട്ടി പറഞ്ഞു ."നിങ്ങൾ കാണുന്ന ഈ വിപത്തുമാറണമെങ്കിൽ എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിക്കണം .നമ്മുടെ ഗ്രാമശുചിത്വവും വ്യക്തിശുചിത്വവും അത്യാവശ്യമാണ് . നമ്മുടെ മാത്രം നന്മക്കല്ല ,ലോകത്തിന്റെ നന്മക്കുകൂടിയാണ് ".ആ ദിവസം മുതൽ അവർ ഒന്നിച്ചു നിന്ന് പ്രവർത്തിചു ."ഒരുമയുടെ ശക്തി അവർ മനസ്സിലാക്കി". അധ്യാപകൻ കുട്ടികളോട് ചോദിച്ചു 'എങ്ങനെയുണ്ടാരുന്നു കഥ?' 'വളരെ നന്നായിരുന്നു എന്നു കുട്ടികൾ മറുപടി പറഞ്ഞു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ