ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാമാരി | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു മഹാമാരി

ഭീതി പരക്കുന്നു പേടിയാകുന്നു
വീണ്ടുമൊരു മഹാമാരി
വീരനാകുന്ന കൊറോണയെന്ന
വിനാശകാരിയല്ലോ
      ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട്
       ഭൂലോകമാകെ വിറങ്ങലിച്ചുപോയ്
        പ്രാണനായ് കേഴും മർത്ത്യകുലം
        മനുഷ്യരെല്ലാം ഒന്നെന്ന്
       ഓർമിപ്പിക്കാൻ വന്നൊരു നാശകാരി
        മർത്ത്യരെ തുടച്ചുനീക്കും മഹാമാരിയോ
മർത്ത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം
മരണത്തെ സ്മരിച്ചിടാൻ വേണ്ടി
പാഠം പഠിക്കാത്ത മനുഷ്യന്റെ ചിന്തകൾ
പാകപ്പെടുത്താനടയാള രൂപമോ
        ഭീതി പരക്കുന്നു പേടിയാകുന്നു
        വീണ്ടുമൊരു മഹാമാരി
 

റൗനഖ് ബാനു ആർ
4 ജവഹർ എൽ പി എസ് തെന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത