തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെന്ന പേമാരി
കൊറോണയെന്ന പേമാരി
ലോകത്ത് ഇപ്പോൾ ഏറ്റവും പരിചയമുളള പേരാണ് കൊറോണ.(കോവിഡ്19).ഇത് ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതാണ്.ലോകത്താകമാനം ഈ വൈറസ് ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.2019 അവസാന മാസത്തോടെ അറിയപ്പെട്ടതു കൊണ്ട് ഈ വൈറസിന് കോവിഡ്19 എന്ന് പേര് വന്നു.പനി,തൊണ്ട വേദന,ശ്വാസ തടസ്സം എന്നിവയാണ് ലക്ഷണമായി കണ്ടെത്തിയത്.ഇതിന് ഏറ്റവും നല്ല പ്രതിവിധിയായി നമ്മുടെ ഗവർമെന്റ് Break the chain എന്ന സന്ദേശം നൽകി.ലോകത്തിന്റെ മുക്കിലും മൂലയിലും ഈ വൈറസ് താണ്ഡവമാടുകയാണ്.കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ രോഗത്തെ പേടിച്ച് വീട്ടിനുളളിൽ കഴിയുകയാണ്.നമ്മുടെ നാടിന്റെ രക്ഷയ്ക്കായി അഹോരാത്രം പ്രയത്നിക്കുന്ന നേഴ്സുമാർ ,ഡോക്ടർമാർ ,ആരോഗ്യ പ്രവർത്തകർ അങ്ങനെ ഒരുപാട് ആൾക്കാർ അവരുടെ ജീവൻ അപകടത്തിലാക്കി കൊണ്ടാണ് നമ്മെ സംരക്ഷുക്കുന്നത്. അതുകൊണ്ട് സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുക,അത്യാവശ്യം പുറത്തു പോവുക, പോകുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കുക അങ്ങനെയൊക്കെ ചെയ്താൽ കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ.ചികിത്സയല്ല പ്രതിരോധമാണ് വേണ്ടത്.നമുക്ക് ഈ മഹാമാരിയിൽ നിന്ന് വിജയം കൈ വരിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ