ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കൂ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ സംരക്ഷിക്കൂ

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു നമ്മൾ ഓരോരുത്തരും ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത ഏവരിലേക്കും എത്തിക്കുന്നതിനാണ് ഈയൊരു ലേഖനം എഴുതുന്നത്. നമ്മുടെ തലമുറ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു എത്രത്തോളം ബോധവാന്മാർ ആണ് എന്നത് വലിയ ഒരു ചോദ്യമാണ് പരിസ്ഥിതിയുടെ ദുരൂപ യോഗമാണ് അതിന്റെ നാശത്തിനു കാരണം. പലവിധത്തിൽ നമ്മൾ പരിസ്ഥിതിയെ ദുരുപയോഗം ചെയ്യുന്നു. പുതിയപ്രോജക്ടുകൾക്കുവേണ്ടി കുന്നുകളും, മലകളും ഇടിച്ചുനിരത്തുന്നു. കവിളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായത് ഒരു ഉദാഹരണമാണ്, പാടങ്ങളും, നദികളും നികത്തി കെട്ടിടങ്ങൾ പണിയുന്നു ( ഉദാഹരണം മരട് ഫ്ലാറ്റ് ), വനങ്ങൾ വെട്ടിനശിപ്പിച്ചു റിസോർട്ടുകൾ പണിയുന്നു. പരിസ്ഥിതി നശീകരണത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ആഗോളതാപനം. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നു, കാലാവസ്ഥ വ്യതിയാനമുണ്ടാവുന്നു, കൊറോണ പോലെയുള്ള മഹാമാരികൾ ഉണ്ടാവുന്നു. ഇന്ത്യയുടെ വടക്കുകിഴക്ക്‌ ഭാഗത്തുള്ള ഒഡീഷാ തീരത്ത് കാണപ്പെടുന്ന ഒലിവ് റിഡ്‌ലെയ്‌സ് എന്ന കടലാമയുടെ വംശനാശത്തിനു കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ തള്ളുന്നതാണ്. മേൽപ്പറഞ്ഞ കാരണങ്ങളിൽ നിന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത നിങ്ങൾക്കേവർക്കും ബോധ്യപ്പെട്ടു എന്ന് വിചാരിക്കുന്നു ആയതിനാൽ നമ്മളേവരും പരിസ്ഥിതി സംരക്ഷണത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കണം. ഒപ്പം നമ്മുടെ വീട്ടിൽ ചെടികളും, മരങ്ങളും വെച്ചുപിടിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം.


അഭിജിത് എസ് സജീവ്
5 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം