ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ *കൊറോണ വഞ്ചിപ്പാട്ട്*

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13381 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വഞ്ചിപ്പാട്ട് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വഞ്ചിപ്പാട്ട്

വേണ്ടാ വേണ്ടാ നാട്ടിൽ വീട്ടിൽ
ദൂരെ ദൂരെ മാറിപ്പോകിൻ
ഒരു മീറ്റർ മാറി മാറി
കാര്യം ചൊല്ലീടാം....

തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...

കൈ തൊട്ടുള്ള കളി വേണ്ട
കെട്ടിപ്പിടി ഒട്ടുംവേണ്ട
വീട്ടിൽ കേറി സൽക്കാരങ്ങൾ
 ഒന്നുമേ വേണ്ട...

തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...

നമുക്കു ചുറ്റും വൈറസാണേ
വൈറസണഞ്ഞാൽ അയ്യോ കഷ്ടം!
ഒന്നു വെറുതെ കൈ തൊട്ടാൽ
കേറി വന്നീടും

തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...

നമ്മൾ തന്നെ കാത്തുകൊൾക
വീട്ടിൽ തന്നെ ഇരുന്നീടാം
കൊറോണ പോയ
വഴിയൊന്നും നടന്നീടല്ലേ ...

തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...

ഫസ്ന. എം. കെ
ക്ലാസ്സ്‌ 7 ഗവണ്മെന്റ്. യു. പി.. സ്കൂൾ. താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത