വേണ്ടാ വേണ്ടാ നാട്ടിൽ വീട്ടിൽ
ദൂരെ ദൂരെ മാറിപ്പോകിൻ
ഒരു മീറ്റർ മാറി മാറി
കാര്യം ചൊല്ലീടാം....
തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...
കൈ തൊട്ടുള്ള കളി വേണ്ട
കെട്ടിപ്പിടി ഒട്ടുംവേണ്ട
വീട്ടിൽ കേറി സൽക്കാരങ്ങൾ
ഒന്നുമേ വേണ്ട...
തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...
നമുക്കു ചുറ്റും വൈറസാണേ
വൈറസണഞ്ഞാൽ അയ്യോ കഷ്ടം!
ഒന്നു വെറുതെ കൈ തൊട്ടാൽ
കേറി വന്നീടും
തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...
B
നമ്മൾ തന്നെ കാത്തുകൊൾക
വീട്ടിൽ തന്നെ ഇരുന്നീടാം
കൊറോണ പോയ
വഴിയൊന്നും നടന്നീടല്ലേ ...
തിത്തിത്താരാ തിത്തി തെയ്
തെയ് തെയ് തകതെയ് തെയ്തോം...