Schoolwiki സംരംഭത്തിൽ നിന്ന്
- [[ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/ആരോഗ്യം, ശുചിത്വം, പരിസ്ഥിതി/ആരോഗ്യം,ശുചിത്വം ,പരിസ്ഥിതി| ആരോഗ്യം,ശുചിത്വം ,പരിസ്ഥിതി]]
ആരോഗ്യം,ശുചിത്വം ,പരിസ്ഥിതി
ആരോഗ്യം,ശുചിത്വം,പരിസ്ഥിതി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യവസ്ഥയാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന് വ്യതിയാനം സംഭവിച്ചാൽ അത് വ്യക്തിജീവിതത്തെ ഒരുപാട് സ്വാധീനിക്കും. ഇത് സമൂഹത്തിന്റെ താളം തെറ്റിക്കും . നല്ല പരിസ്ഥിതിയിൽ നല്ല ശുചിത്വമുണ്ടാകും .നല്ല ശുചിത്വമുള്ള സമൂഹത്തിൽ ജനങ്ങൾക്ക് ആരോഗ്യത്തിന് കുറവുണ്ടാകില്ല.
ഇന്ന് നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19
ഇതിൽ നിന്ന് ഒരു പാട് കാര്യങ്ങളിൽ നമുക്ക് തിരിച്ചറിവുണ്ടായി.വെറുതെ ഒന്നു കയ്യ്കഴുകുന്ന ശീലത്തിനും ഇന്ന് വലിയ വിലയാണ്. ഇവിടെ നമ്മുടെ വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു കാലത്ത് ചർച്ചയായുരുന്ന എൻഡോസൾഫാൻ നാശം വിതച്ച ഒരു ഗ്രാമമായിരുന്നു എൻമകജെ. ഇന്നും അവിടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പലതരത്തിലുള്ള വൈകല്യങ്ങൾ ഉണ്ട്. അവരുടെ പരിസ്ഥിതിയിൽ വന്നമാറ്റം അവരുടെ ജീവിതത്തിൽ ഒരു ദുരന്തത്തിന് കാരണമായി.
ശുചിത്വം പോലെ തന്നെ ജീവിതത്തിൽ അങ്ങോളമിങ്ങോളം ആവശ്യമുള്ള ഒന്നാണ് ആരോഗ്യം. ഇന്ത്യയിൽ ഇന്ന് ശിശുമരണനിരക്ക് കൂടുകയാണ്. കേരളത്തിൽ അത് കുറവാണെങ്കിലും ഉത്തരേന്ത്യയിലും മറ്റും വളരെ കൂടുതലാണ്. ഇന്ത്യയിലുള്ർള മറ്റൊരു പ്രശ്നമാണ് ദാരിദ്ര്യം. ഇന്ത്യയിൽ ഒരുപാട് ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ദാരിദ്ര്യം പട്ടിണിയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ഇങ്ങനെയുള്ള സമൂഹത്തിൽ ജീവിക്കുന്ന ഓരോ കുട്ടിക്കും പോഷകാഹാരകുറവുണ്ടാകുന്നു. തൻമൂലം അത് ആരോഗ്യമില്ലായ്മയിലേക്കും നയിക്കുന്നു. ഇന്ത്യയിൽ ഇതിന് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസക്കുറവ് ഇത് മനസിലാക്കാൻ വൈകിപ്പോകുന്നു.
ആരോഗ്യത്തേയും ശുചിത്വത്തേയും പോലെ വ്യക്തിജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ് പരിസ്ഥിതി. ഇന്ന നമ്മുടെ ഭക്ഷണരീതിയും വ്യക്തിജീവിതത്തെ സ്വാധീനിക്കുന്നതാണ്. കേരളത്തിലെത്തുന്ന വിഷം നിറഞ്ഞ പച്ചക്കറികൾക്കെതിരെ നമ്മുടെ അടുക്കളത്തോട്ടങ്ങളിലൂടെയും വയലുകളിലൂടെയും മറുപടിനൽകണം. ഒരു വ്യക്തിജീവിക്കുന്നത് നല്ലൊരു സമൂഹത്തിലാണെങ്കിൽ ആ വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതത്തിന് ഇത് മുഖ്യപങ്കുവഹിക്കും. ആരോഗ്യം,ശുചിത്വം,പരിസ്ഥിതി എന്നിവ ഒരു വ്യക്തിയുടെ
സമ്പൂർണ്ണ വികാസത്തിന് മുഖ്യപങ്കുവഹിക്കുന്ന ഘടങ്ങളാണ്.
|