ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോണ നമ്മളെ പഠിപ്പിച്ച പാഠങ്ങൾ
കൊറോണ നമ്മളെ പഠിപ്പിച്ച പാഠങ്ങൾ
ഞങ്ങൾ കുട്ടികളെ സംബന്ധിച്ച് വലിയ പരീക്ഷ കഴിഞ്ഞു വേനലവധി കാലത്തുള്ള കറക്കങ്ങളെ പിടിച്ചുകെട്ടി വീടിനകത്തു പിടിച്ചിരുത്താൻ കൊറോണ വൈറസിന് കഴിഞ്ഞു എന്നത് ആണ് ആദ്യം ഞാൻ പഠിച്ച പാഠം. പരീക്ഷ എഴുതേണ്ട എന്ന ആശ്വാസം സ്വാതന്ത്ര്യം ഇല്ലായ്മയിലേക്ക് വഴി മാറി. സമയമില്ല എന്ന എന്റെ പ്രശ്നം സമയക്കുടുതലിലേക്ക് വഴി മാറി. പത്രത്താളുകളിൽ വരുന്ന ഓരോ വാർത്തയും അവയ്ക്ക് പിന്നിലെ ചിന്തകളും കണ്ടെത്താൻ എന്നെ പഠിപ്പിച്ചു. ലോകത്തെ എല്ലാ മനുഷ്യരിലും മരണം, ഭയം എന്ന വികാരങ്ങൾ പണത്തിനു മേലെ ആണെന്ന് പഠിപ്പിച്ചു. ഇപ്പോൾ ചിരിക്കുന്നത് പ്രകൃതി മാത്രം ആയിരിക്കും. ഓസോൺ പാളിയുടെ വിള്ളൽ കുറയുന്നു എന്ന വാർത്ത ആശ്വാസം നൽകുന്നു. ലോക്ക് ഡൌൺ ഡൽഹിയിലെ വായുവിലെ മലിനീകരണം കുറച്ചു എന്ന വാർത്ത നമ്മെ ചിന്തിപ്പിക്കുന്നു. എല്ലാത്തിനും ഉപരി അടിയന്തിര സാഹചര്യം നേരിടാൻ ആയുധങ്ങൾ അല്ല ആതുരാലയങ്ങളാണ് വേണ്ടതെന്ന അറിവ് കൊറോണ നൽകി. എങ്കിലും നാളുകൾ കഴിയുമ്പോൾ ജനിതക മാറ്റം നേടുന്ന വൈറസുകൾ മനുഷ്യനെ തോൽപ്പിക്കാതിരിക്കാൻ, ജീവനുകൾ രക്ഷിക്കാൻ പുതിയ മരുന്നുകൾ കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിയാൻ ഒരുമിച്ചു പ്രാർത്ഥിക്കാൻ നമ്മളെ പഠിപ്പിച്ചു. വൃത്തിയായി കൈ കഴുകാൻ, പരിസരം വൃത്തിയായി സൂക്ക്ഷിക്കാൻ പഠിപ്പിച്ചു. വലിയ ലോകത്തെ കൊച്ചു കേരളം ആരോഗ്യ രംഗത്തെ വലിയ നേട്ടം ആകുന്നത് കാണിച്ചു തന്നതും കൊറോണ ആണ്. നമ്മുടെ കേരളത്തിന്റെ വാചകം പോലെ "അതിജീവിക്കും നമ്മൾ ".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ