20:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേനൽ മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉഷ്ണമാം വേനലിൽ
ജനനിയാം ഭൂമിയെ മൃദുവായി
തഴുകുന്നു വേനൽ മഴ .
സൂര്യന്റെ ചൂടിൽ വറ്റി വരണ്ട
നീർച്ചാലുകളും നിലങ്ങളും
കുളിരുകോരുന്ന നിമിഷം
മണ്ണിന്റെ തീഷ്ണഗന്ധം
മാരുതൻ കുളിർ കാറ്റായി വീശു -
മ്പോൾ ഭൂമിയാം 'അമ്മ
പുളകം കൊണ്ട് ആനന്ദിക്കുന്നു.
മരങ്ങൾ ആനന്ദനൃത്തത്താൽ
സന്തോഷിക്കുന്നു , വറ്റിവരണ്ടു -
ജീർണമായി കിടക്കുന്ന
ഭൂമിയ്ക് പൊൻനാളമായി
വേനലിൻ കുളിർമഴ ...