വേനൽ മഴ


ഉഷ്ണമാം വേനലിൽ
ജനനിയാം ഭൂമിയെ മൃദുവായി
തഴുകുന്നു വേനൽ മഴ .
സൂര്യന്റെ ചൂടിൽ വറ്റി വരണ്ട
നീർച്ചാലുകളും നിലങ്ങളും
കുളിരുകോരുന്ന നിമിഷം
മണ്ണിന്റെ തീഷ്ണഗന്ധം
മാരുതൻ കുളിർ കാറ്റായി വീശു -
മ്പോൾ ഭൂമിയാം 'അമ്മ
പുളകം കൊണ്ട് ആനന്ദിക്കുന്നു.
മരങ്ങൾ ആനന്ദനൃത്തത്താൽ
സന്തോഷിക്കുന്നു , വറ്റിവരണ്ടു -
ജീർണമായി കിടക്കുന്ന
ഭൂമിയ്ക് പൊൻനാളമായി
വേനലിൻ കുളിർമഴ ...
 

അനന്യ .എസ് ചന്ദ്രൻ
7 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത