സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/കൊറോണ ചില സത്യങ്ങൾ
കൊറോണ ചില സത്യങ്ങൾ
കൊറോണ വൈറസ് - ലോകത്തെയാകെ വിറപ്പിച്ച നിസ്സാരനായ ഒരു വൈറസ് . കോവിഡ് 19 എന്ന മഹാരോഗം ലോകത്തെ ആകെ വിഴുങ്ങി കൊണ്ടിരിക്കുന്നു . ലോകജനത എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോകുന്നു. ലോകാരോഗ്യ സംഘടന കോവിഡ് 19 എന്നാ മഹാവിപത്തിനെ മുന്നിൽകണ്ട് ആരോഗ്യ മേഖലയ്ക്ക് നൽകിയ ലോക് ഡൗൺ നിയന്ത്രണം ലോക രാഷ്ട്രങ്ങൾ ആരുംതന്നെ വകവച്ചില്ല. ചൈനയിലെ വുഹാൻ ലാബറട്ടറിയിൽ നിന്ന് പകർച്ചവ്യാധിയായി പുറത്തിറങ്ങിയ ഈ മഹാവിപത്തിന് ഇരയാകാത്ത ലോക രാഷ്ട്രങ്ങൾ ഇന്നില്ല. എല്ലാ രാജ്യങ്ങളും പൂട്ടിയിരിക്കുന്നു. അമേരിക്ക എന്നു കേട്ടാൽ മറ്റു രാജ്യങ്ങൾ പേടിച്ചു വിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. കോവിട് 19 പേരിൽ രാജ്യങ്ങൾ ഓരോന്നോരോന്നായി താഴിട്ടു പൂട്ട മ്പോഴും അഹങ്കാരം കൊണ്ട് പൂട്ടിടാൻ മറന്ന ഒരു രാജ്യം ഇന്ന് കൊറോണാ വൈറസിന്റെ പേരിൽ എന്തുചെയ്യണമെന്നറിയാതെ ഭ്രാന്തനെപ്പോലെ പെരുമാറുന്ന കാഴ്ചയാണ് ഓരോ ദിവസവും നാം കാണുന്നത്. അതുപോലെ തന്നെയാണ് ലോകത്തെ സമ്പന്ന രാജ്യങ്ങളായ ബ്രിട്ടൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി. സംഭവങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ കൊച്ചു കേരളത്തിൽ ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ വൈറസിനെ പിടിച്ചു കെട്ടാൻ കേരളം സ്വീകരിച്ച നടപടികൾ വളരെ സ്വാഗതാർഹമാണ്. ഈ കൊറോണ കാലം മനുഷ്യനെ കുറെ പാഠങ്ങൾ പഠിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഈ അവസരത്തിൽ ഒരു കാര്യം കൂടി എഴുതി ചേർക്കുന്നു. ലോകം മുഴുവൻ കൊറോണാ വൈറസിനെ പിടിച്ചുകെട്ടാൻ വെമ്പൽ കൊള്ളുമ്പോൾ കേരളം എന്ന ഈ കൊച്ചു പ്രദേശം ഈ രോഗത്തിനെ അതിജീവിച്ച കഥ ഇന്ന് ലോക പ്രശസ്ത നേടിയിരിക്കുകയാണ്. ഒരുപക്ഷേ 2020 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നമ്മുടെ ഈ കൊച്ചു കേരളത്തെ തേടി വന്നേക്കാം. അങ്ങനെ നമ്മുടെ കേരളം സമ്പന്നം ആകട്ടെ.!
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം