സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/കൊറോണ ചില സത്യങ്ങൾ

കൊറോണ ചില സത്യങ്ങൾ

കൊറോണ വൈറസ് - ലോകത്തെയാകെ വിറപ്പിച്ച നിസ്സാരനായ ഒരു വൈറസ് . കോവിഡ് 19 എന്ന മഹാരോഗം ലോകത്തെ ആകെ വിഴുങ്ങി കൊണ്ടിരിക്കുന്നു . ലോകജനത എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോകുന്നു. ലോകാരോഗ്യ സംഘടന കോവിഡ് 19 എന്നാ മഹാവിപത്തിനെ മുന്നിൽകണ്ട് ആരോഗ്യ മേഖലയ്ക്ക് നൽകിയ ലോക് ഡൗൺ നിയന്ത്രണം ലോക രാഷ്ട്രങ്ങൾ ആരുംതന്നെ വകവച്ചില്ല.

ചൈനയിലെ വുഹാൻ ലാബറട്ടറിയിൽ നിന്ന് പകർച്ചവ്യാധിയായി പുറത്തിറങ്ങിയ ഈ മഹാവിപത്തിന് ഇരയാകാത്ത ലോക രാഷ്ട്രങ്ങൾ ഇന്നില്ല. എല്ലാ രാജ്യങ്ങളും പൂട്ടിയിരിക്കുന്നു. അമേരിക്ക എന്നു കേട്ടാൽ മറ്റു രാജ്യങ്ങൾ പേടിച്ചു വിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. കോവിട് 19 പേരിൽ രാജ്യങ്ങൾ ഓരോന്നോരോന്നായി താഴിട്ടു പൂട്ട മ്പോഴും അഹങ്കാരം കൊണ്ട് പൂട്ടിടാൻ മറന്ന ഒരു രാജ്യം ഇന്ന് കൊറോണാ വൈറസിന്റെ പേരിൽ എന്തുചെയ്യണമെന്നറിയാതെ ഭ്രാന്തനെപ്പോലെ പെരുമാറുന്ന കാഴ്ചയാണ് ഓരോ ദിവസവും നാം കാണുന്നത്. അതുപോലെ തന്നെയാണ് ലോകത്തെ സമ്പന്ന രാജ്യങ്ങളായ ബ്രിട്ടൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി.

സംഭവങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ കൊച്ചു കേരളത്തിൽ ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ വൈറസിനെ പിടിച്ചു കെട്ടാൻ കേരളം സ്വീകരിച്ച നടപടികൾ വളരെ സ്വാഗതാർഹമാണ്. ഈ കൊറോണ കാലം മനുഷ്യനെ കുറെ പാഠങ്ങൾ പഠിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
1. നമ്മുടെ വ്യക്തി ശുചിത്വം തന്നെ ഒന്നാമത് എടുക്കാം. ശുചിത്വം വ്യക്തിയിൽ നിന്ന് നിന്ന് തുടങ്ങണം. ഇത് നാം നിത്യേന ഉരുവിടുന്ന കാര്യമാണ്. അതിപ്പോൾ എത്ര കാർക്കശ്യത്തോടെയാണ് നാം പാലിച്ചു പോരുന്നത് .ഒരിക്കൽക്കൂടി അത് അരക്കിട്ടുറപ്പിക്കാൻ ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നു.
2. മനുഷ്യ ജീവിതത്തിലെ തിരക്കിനിടയിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കൊറോണ വൈറസ് നമ്മെ ഓർമപ്പെടുത്തുന്നു.
3. എത്ര സമ്പന്നൻ ആണെങ്കിലും , പദവിയും പ്രശസ്തിയും കൊറോണ വൈറസ് കാര്യമാക്കുന്നില്ല. കൊറോണാ വൈറസിനു മുന്നിൽ എല്ലാവരും തുല്യർ.
4. വളരെ ധൂർത്തിലും ആഡംബരത്തിലും കഴിഞ്ഞിരുന്ന ലോകജനതയ്ക്ക് ഈ മഹാമാരി ഒരു താക്കീത് കൂടിയാണ്.
5. മനുഷ്യർ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടി ഈ മഹാമാരി നമുക്കു നൽകുന്ന ഒരു പാഠമാകണം.
6. കുടുംബസമേതം വീടിനുള്ളിൽ കഴിയാൻ കിട്ടിയ ഈ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്താൻ നമുക്ക് ശ്രമിക്കാം. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന പഴയ കാല സ്മരണ പുതുക്കി വരാനിരിക്കുന്ന ക്ഷാമകാലത്ത് മുന്നിൽകണ്ട് നമുക്ക് കഴിയാം.

ഈ അവസരത്തിൽ ഒരു കാര്യം കൂടി എഴുതി ചേർക്കുന്നു. ലോകം മുഴുവൻ കൊറോണാ വൈറസിനെ പിടിച്ചുകെട്ടാൻ വെമ്പൽ കൊള്ളുമ്പോൾ കേരളം എന്ന ഈ കൊച്ചു പ്രദേശം ഈ രോഗത്തിനെ അതിജീവിച്ച കഥ ഇന്ന് ലോക പ്രശസ്ത നേടിയിരിക്കുകയാണ്. ഒരുപക്ഷേ 2020 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നമ്മുടെ ഈ കൊച്ചു കേരളത്തെ തേടി വന്നേക്കാം. അങ്ങനെ നമ്മുടെ കേരളം സമ്പന്നം ആകട്ടെ.!

അരുന്ധതി. ഇ വി
7 എ സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം