ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വിഷു @ Lockdown
🚳വിഷു @ ലോക്ക്ഡൗൺ🚷
ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഈ അവധിക്കാലത്ത് ഞാനാദ്യമായി വിഷുപ്പക്ഷിയുടെ പാട്ട് കേട്ടു, ഒരു കുയിലിനെ കൂകി തോൽപ്പിച്ചു , ഇത്തിരി മുറ്റത്തെ വേലിപ്പരുത്തിയിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ കണ്ടു. ഇത് ലോക് ഡൗൺ കാലം കൊറോണ എന്ന വൈറസ് ലോകത്തെയാകെ കീഴടക്കിയിരിക്കുന്നു . ഈ ദുരിതകാലവും നമ്മൾ അതിജീവിക്കും. പരിസ്ഥിതി സന്തുലനത്തിലെ താളപ്പിഴകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ഈ ലോക് ഡൗൺ കാലം നമ്മെ പ്രേരിപ്പിക്കുന്നു. ജൂൺ അഞ്ചിന് മാത്രം നമ്മൾ സ്മരിച്ചിരുന്ന പരിസ്ഥിതിയുടെ ചെറിയ ഒർമ്മപ്പെടുത്തലായിരുന്നു പ്രളയമെങ്കിൽ കൊവിഡ്- 19 അങ്ങനെയല്ല .ലോകം മുഴുവൻ കീഴടക്കിയ മഹാമാരിയായി മാറിയത് പ്രകൃതിയുടെ ഭാഗമായ ഒരു സൂക്ഷ്മ ജനിതകപദാർത്ഥമാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള വികസന സങ്കൽപ്പങ്ങൾ മനുഷ്യനേയും പ്രകൃതിയേയും തമ്മിൽ അകറ്റി. ഈ ലോക് ഡൗൺ കാലം മനുഷ്യർക്ക് പ്രതികൂലമാണെങ്കിലും പരിസ്ഥിതിക്കും മറ്റ് ജീവജാലങ്ങൾക്കും അനുകൂലമാണ്. തിരക്കൊഴിഞ്ഞ പല നഗരങ്ങളിലേക്കും വന്യമൃഗങ്ങൾ വിരുന്നെത്തുന്നു. കാർബൺ എമിഷനിലുണ്ടായ കുറവ്നിമിത്തം വായു മലിനീകരണത്തോത് കുറഞ്ഞിരിക്കുന്നു. പ്രകൃതി സംരക്ഷണവും പരിസ്ഥിതി സന്തുലനവും നിലനിർത്തി കൊണ്ട് വേണം നാം വികസനത്തിലേക്ക് കുതിക്കാൻ. അതിരുകവിയുന്ന അന്തരീക്ഷ താപനിലയും കാലം തെറ്റിയുള്ള പേമാരിയും ഒരു ഓർമ്മപ്പെടുത്തലാണ്.പ്രകൃതിയല്ല കൃത്രിമമായി പടുത്തുയർത്തിയ പകിട്ടുകളാണ് യാഥാർത്ഥ്യം എന്ന കപട ബോധത്തെ കുടഞ്ഞെറിയേണ്ട കാലമാണിത്. മറ്റ് ജീവജാലങ്ങൾക്കൊപ്പം നാം ഭൂമി പങ്കിടുകയാണ് എന്ന തിരിച്ചറിവ് മനുഷ്യനുണ്ടാകണം. വായുവും വെള്ളവും ഉൾപ്പെടെ എല്ലാ പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. മനുഷ്യൻ പരിസ്ഥിതിയെ കീഴ് പ്പെടുത്തുകയല്ല വേണ്ടത് പകരം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയാണ് വേണ്ടത്. എന്നാൽ മാത്രമേ ലോകത്തിന് ഇനി സുരക്ഷിതമായി മുന്നോട്ട് പോകാൻ കഴിയൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ