ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/മഹാമാരി എന്ന വിപത്ത്
മഹാമാരി എന്ന വിപത്ത്
ഏറെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഉള്ള വീടിന്റെ ആധാരം പണയപ്പെടുത്തിയിട്ടാണ് അന്ന് വിമാനം കയറിയത്. അന്ന് അവിടെ പോയി എങ്ങനെയെങ്കിലും പണിയെടുത്ത് കുടുംബത്തെ രക്ഷിക്കാൻ കഴിയും എന്ന പ്രതീക്ഷയായിരുന്നു. പോയ ദിവസം മുതൽ മരുഭൂമിയിൽ ചൂടിന്റെ വീര്യം നോക്കാതെ പണിയെടുത്തു. കിട്ടുന്ന റൊട്ടിക്കഷണങ്ങളും വെള്ളവും കുടിച്ചു വിശപ്പു മാറ്റി. സ്വന്തമായി മുറിയൊന്നും ഇല്ല ഒരു നൂറു പേർ രാത്രിയിൽ തിങ്ങി ഉറങ്ങുന്ന ലേബർ ക്യാമ്പ്.അവിടെ അധ്വാനത്തിന്റെ മണം ശ്വസിക്കുവാൻ കഴിയുന്നുണ്ടായിരുന്നു. പല പല രാജ്യങ്ങളിൽ നിന്നു വന്നവർ.കുറെ നൊമ്പരക്കഥകൾ. എല്ലാം അതിജീവിച്ച് ഒരു പുതിയ പുലരി വിരിയും എന്ന പ്രതീക്ഷ. ഏറെ കഷ്ടപ്പാടും പ്രതീക്ഷകളും ആയി ജീവിതം മുന്നോട്ടു പോകുന്ന കാലം. പെട്ടെന്നാണ് അവൻ ലോകത്തെ ഞെട്ടിച്ചു കടന്നു വരുന്നത്. ആദ്യം ചൈനയിൽ പോയി ഞെട്ടിച്ചുവെങ്കിൽ പിന്നെ പെട്ടെന്ന് ലോകം മുഴുവൻ അവൻ പടർന്നു വരുന്ന പേടി സ്വപ്നമായി വളർന്നു. അവൻ പടർന്നു വരുന്ന സാഹചര്യത്തിൽ ഗവർമെന്റുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.സാമുഹിക അകലം മാത്രമേ അവനെ ചെറുക്കാൻ പറ്റുകയുള്ളൂ. പക്ഷെ ഇവിടെ ഒരു മുറിയിൽ നൂറു പേർ എങ്ങനെ സാമൂഹിക അകലം വെച്ച് ജീവിക്കും. അതും ഇപ്പോഴും നിലനിൽക്കുന്ന ചോദ്യം ആണ്. ലോക്ക് ഡൗൺ ആയതു കാരണം ജോലി ഇല്ലാതായി. ആഹാരം പോലും കിട്ടാത്ത അവസ്ഥ എത്തി. ആദ്യമേ നാട്ടിലേയക്ക് കുറച്ചു പേരെയും കൊണ്ടു പറന്നു. പിന്നെ പിന്നെ അത് ഇല്ലാതായി. ഈ ലേബർ ക്യാമ്പിൽ ആർക്കും പിന്നെ ഭക്ഷണവും കിട്ടാതെ ആയി. കുറച്ചു ദിവസങ്ങൾക്കു ശേഷം കുറച്ചു പേർക്ക് ചുമയും തുമ്മലും അനുഭവപ്പെട്ടു. പിന്നെ എണ്ണം കൂടി വന്നു. ഇന്നു ഞാൻ ഹോസ്പിറ്റലിൽ ആണ്. അവൻ എന്നെയും പേടിപ്പിക്കാൻ വന്നിരിക്കുന്നു. അധ്വാനിച്ച ശരീരം ആയതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ആഹാരം കഴിക്കാത്തതിന്റെ ക്ഷീണം മാത്രം. ആരോഗ്യ പ്രവർത്തകർ പറയുന്നത് അതേപടി പാലിക്കുക. അത് മാത്രമേ അവന് ചെറുക്കാൻ ആകുകയുള്ളൂ. അങ്ങനെ കുറെ ദിവസം ആരെയും കാണാതെ ഡോക്ടർമാർ പറയുന്നത് അനുസരിച്ച് കഴിഞ്ഞു. അവൻ ഒരു തോറ്റ രാജാവിനെ പോലെ മടങ്ങി. അങ്ങനെ ഞാൻ അവനെ തോൽപ്പിച്ചിരിക്കുന്നു. ഇന്ന് എനിക്ക് ഒരു ആത്മവിശ്വാസം തോന്നുന്നു. നാളെ എന്താകും എന്ന് അറിയില്ല. പക്ഷെ വലിയ മഹാമാരിയിൽ നിന്ന് എന്നെ ദൈവം എനിക്ക് നല്ല ഒരു ഭാവി നൽകും എന്ന പ്രതീക്ഷ. ആരോഗ്യമാണല്ലോ എന്ത് ആഗ്രഹം നേടാനായാലും വേണ്ടത്. അതു കൊണ്ട്. "ശുചിത്വത്തോടെ ജീവിക്കൂന്ന സാമൂഹിക അകലം പാലിച്ച് കോവിഡ്- 19 എന്ന ഭീകരനെ ചെറുക്കൂ."
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ